0%

Chapter Title : സാഗരസർഗ്ഗം [ഭൂതത്താൻ]

Author : ഭൂതത്താൻ Read All Parts 35.5K

പൊട്ട് ഇരുട്ടിൽ തെളിഞ്ഞുകത്തി.

ഓഫീസർ അയാളുടെ പിന്നിലായി ഭവ്യതയോടെ നിന്നു.

"എല്ലാം റെഡിയാണ് സർ. കണക്കനുസരിച്ചുള്ള ഫ്യുവലും അത്യാവശ്യം സർവൈവൽ സപ്ലൈസും ബോട്ടുകളിൽ ഒരുക്കിയിട്ടുണ്ട്.റഡാറുകളും ഇൻസ്‌ട്രക്ഷൺ അനുസരിച്ച് ക്രമീകരിച്ചു.എല്ലാവരുടെയും അവസാന ഡോസും കഴിഞ്ഞു." ഒന്ന് നിർത്തി, തണുത്തുറഞ്ഞു തുടങ്ങിയ ആകാശത്തേക്ക് നോക്കി അയാൾ കൂട്ടിച്ചേർത്തു, "വെതറും പെർഫെക്റ്റ് ആണ്... മെയ് ഐ പ്രൊസീഡ് ?"

ബാൽക്കണിയിൽ നിന്നിരുന്നയാൾ തിരിഞ്ഞുനോക്കിയില്ല. അയാൾ പതിയെ തന്റെ കൈ മുന്നോട്ട് നീട്ടി. കറുത്ത ആകാശത്തുനിന്ന് അടർന്നുവീണ വെളുത്തൊരു മഞ്ഞുതരി അയാളുടെ കൈവെള്ളയിൽ വീണ് നിമിഷനേരം കൊണ്ട് അലിഞ്ഞുപോയി. വരാനിരിക്കുന്ന കൊടുംതണുപ്പിന്റെയും മഞ്ഞുവീഴ്ചയുടെയും ആദ്യ സൂചന.

അയാളുടെ ചുണ്ടിൽ നേർത്തൊരു ചിരി വിരിഞ്ഞു.

"യെസ്,ഡിപ്ലോയ്."

അത്രമാത്രം.അയാളുടെ ഘനഗംഭീരമായ ശബ്ദം ഓഫീസറിൽ ഭയവും ബഹുമാനവും ഇടകലർന്ന ഒരു വികാരത്തെ ഉണർത്തി.

"സർ"

നേതാവിന്റെ അനുമതി കിട്ടിയതും ആ ഓഫീസർ കാർഗോ ബേയിലേക്ക് നിർദേശം കൊടുത്തു.

അടുത്ത നിമിഷം താഴെ കാർഗോ ബേയോട് ചേർന്ന വലിയ അറയിൽ കാതടിപ്പിക്കുന്ന സൈറൺ മുഴക്കത്തോടൊപ്പം ചുവന്ന വാണിങ് ലൈറ്റുകൾ മിന്നിത്തെളിഞ്ഞു. ഭീമൻ കപ്പലിന്റെ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ലോഞ്ച് ബേയിലെ (launch bay)വലിയ ഉരുക്കുവാതിലുകൾ ഘോരമായ ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു. തണുത്തുറഞ്ഞ കറുത്ത കടൽവെള്ളം അകത്തേക്ക് ഇരച്ചുകയറി.

ചങ്ങലകൾ അഴിഞ്ഞു. ക്രെയിനുകൾ താഴ്ന്നു.

ഭീമൻ കപ്പലിന്റെ ഇരുണ്ട ഗർഭപാത്രത്തിൽനിന്ന് ആ ചെറിയ പായ്ക്കപ്പലുകൾ ഓരോന്നായി രാത്രിയുടെ അനന്തമായ കറുപ്പിലേക്ക് ഒഴുകിയിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവ പല ദിശകളിലായി ഇരുട്ടിൽ മറഞ്ഞു.

മുഖത്തേക്ക് നിർത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റ്. ദൂരെ എവിടെയോ വെള്ളം അലയടിക്കുന്ന നേർത്ത ശബ്ദം. അതിനൊപ്പം കാറ്റിൽ

💬 Comments

View all comments