0%

Chapter Title : മായാവതി 1 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 9.2K

വിടർന്ന കണ്ണുകളിൽ ഇപ്പോഴും കണ്ണുനീരിന്റെ നനവുണ്ട്. യൗവനം തുളുമ്പി നിൽക്കുന്ന ഒരു പെൺകുട്ടി, തന്റെ മകന്റെ കഴിവുകേടിന്റെ പേരിൽ ഒരു തടവുകാരിയെപ്പോലെ ഈ വീട്ടിൽ കഴിയേണ്ടി വരുന്നത് ഒരു നീറ്റലായി ഭവാനിയമ്മയുടെ ഉള്ളിൽ പടർന്നു.

​"മോളെ..." ഭവാനിയമ്മ അവളുടെ കൈപ്പത്തികൾ തന്റെ കൈകൾക്കുള്ളിലാക്കി. "നീ പറഞ്ഞത് സത്യമാണെങ്കിൽ, സുഗുണൻ വരുമ്പോൾ വലിയ വഴക്കുകൾ ഉണ്ടാകും. അവന് തന്റെ കുറവ് സമ്മതിച്ചു തരാൻ മടിയാണ്. അത് നിന്റെ കുറ്റമായി അവൻ മാറ്റും. അങ്ങനെ ഒരുവന്റെ കൂടെ, സ്നേഹമില്ലാത്ത, സുഖമില്ലാത്ത ഈ ജീവിതം നീ എത്ര കാലം ഇങ്ങനെ വലിച്ചു നീട്ടും?"

​മായാവതി ഒന്നും മിണ്ടിയില്ല. അവളുടെ ശ്വാസോച്ഛ്വാസം വേഗത്തിലായി. ആ മാറിലെ വിങ്ങൽ ഭവാനിയമ്മയ്ക്ക് തൊട്ടറിയാമായിരുന്നു.

​ഭവാനിയമ്മ ഒന്ന് നിർത്തി, എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തിൽ ചോദിച്ചു:

​"എന്തിനാ മോളെ നീ ഇങ്ങനെ നരകിക്കുന്നത്? നിനക്ക് ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ളതല്ലേ? നിനക്ക് അവനെ ഉപേക്ഷിച്ചൂടെ...മറ്റൊരു വിവാഹം കഴിച്ചൂടെ..?"

ഭവാനിയുടെ ആ ചോദ്യം കേട്ടപ്പോൾ മായാവതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അവൾ അമ്മായിയമ്മയുടെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു:

​"അമ്മേ... അങ്ങനെ പറയല്ലേ. ഈ ഒരു പോരായ്മ ഉള്ളത് കൊണ്ട് സുഗുണൻ ഏട്ടനെ എനിക്ക് ഒഴിവാക്കാൻ സാധിക്കില്ല. എന്നെ താലി കെട്ടിയ പുരുഷനാണ് അദ്ദേഹം, എനിക്ക് അയാളെ ഒരുപാട് ഇഷ്ടവുമാണ്. അമ്മ എന്റെ സ്വന്തം അമ്മയെപ്പോലെ ആയതുകൊണ്ടും, കുട്ടികളില്ലാത്തതിന്റെ കാര്യം അമ്മ വീണ്ടും വീണ്ടും ചോദിച്ചതുകൊണ്ടും മാത്രമാണ് ഞാൻ ഈ സത്യം തുറന്നു പറഞ്ഞത്. അല്ലാതെ ഉപേക്ഷിച്ചു പോകാനല്ല..."

​മായാവതിയുടെ വാക്കുകൾ കേട്ട് ഭവാനിയമ്മയുടെ

💬 Comments

View all comments