0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 561
മുഖത്ത് ഞെട്ടലായിരുന്നു. പൂ കടയിൽ വച്ച് ഞാൻ കണ്ട ആ അരയന്നം. കണ്മുന്നിൽ വച്ച് നടന്നകന്നപ്പോ എന്റെ ഉള്ളം ഒരു നോക്ക് ആ മുഖം കാണുവാനായി കൊതിച്ചിരുന്നു. ദേ ഇപ്പോ എന്റെ വിഷമം മനസിലാക്കിട്ടെന്നോണം ദൈവം എന്റെ മുന്നിൽ വീണ്ടും ആ സുന്ദരിയെ കൊണ്ടെത്തിച്ചു. ?? സുന്ദരിയെ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ ?? എന്റെ ഉള്ളിലിരുന്ന് ആരോ പാടുന്നത് പോലെ.
"ഹായ് മായ ചേത്തി..........." എന്റെ കൈക്കുള്ളിൽ ഇരുന്ന് മാളൂട്ടി വിളിച്ച് കൂവി. മായ,  നേരത്തെ ലളിതാമ്മ പറഞ്ഞ ആ കുട്ടി ഇതാണോ ഈശ്വരാ???? അതുവരെ എന്റെ കൈലിരുന്ന മാളൂട്ടി പെട്ടന്ന് എടുക്കാനെന്നോണം മായയെ നോക്കി കൈ കാട്ടി. "വാ കണ്ണാ.........." കണ്ണാന്ന് വിളിച്ചത് മാളൂട്ടിയെ ആണെങ്കിലും അത് എന്നെയാന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി. അവൾ എന്റെ കൈയിൽ നിന്നും മാളൂട്ടിയെ വാങ്ങി. "സുഖവാണോ എന്റെ കണ്ണന്????" "Mm നിച്ച് സുഖം ചേത്തിക്കോ????" "Mm എനിക്കും സുഖമാ വാവേ......." "കണ്ണന് ഞാൻ ഒരുപാട് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് എന്റെ മോക്ക് വേണ്ടേയ്????" "Mm മേണം മേണം" അവള് കുഞ്ഞിനേം കൊണ്ട് എന്റെ മുന്നിലൂടെ വീണ്ടും നടന്നു നീങ്ങി. ഞങ്ങളെയൊക്കെ നോക്ക്കുത്തി അക്കിട്ടാണ് അവള് പോയത്. "വാവേ..........." ചേച്ചി വിളിച്ചപ്പോളാണ് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്. "എന്താ വാവേ ഒരേ നോട്ടമാണല്ലോ!!" "ചേച്ചി ഞാൻ പറഞ്ഞില്ലേ പൂ കടയിൽ വച്ച് ഒരു പെണ്ണിനെ കണ്ടെന്ന്????" "അഹ്," "അതവളാ" "തവളേ????" "ഓഹ് തെങ്കാശിപ്പട്ടണം 100 തവണ കണ്ടിട്ട്

💬 Comments

View all comments