Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അതില കോമഡി അടിക്കണ്. അപ്പൊ എന്റെ ചേച്ചിക്ക് സ്വന്തമായി ഒരു കോമഡിയും ഇല്ല. എല്ലാം സിനിമകളിൽ നിന്നും കോപ്പി അടിച്ചതാണ്.
"അഹ് അങ്ങനെ തന്നെയാ ഇപ്പോ എന്തേ????"
"ഏയ് എനിക്കൊന്നുമില്ല."
"എടാ പൂക്കടയിൽ വച്ച് ആരെ കണ്ടെന്നാ നീ ഈ പറയണേ????"
"അനു അത് നിനക്ക് അറിയില്ല. വഴിയേ പറഞ്ഞ് തരാം."
സത്യത്തിൽ അനു അവിടെ ഉണ്ടെന്ന കാര്യം ഞാൻ മറന്നു പോയിരുന്നു.
"വാവേ ലളിതാമ്മ പറഞ്ഞ മായ ആ കുട്ടിയാ."
"Mm മനസിലായി ചേച്ചി."
"ഓഓഓ എനിക്കൊന്നും മനസിലാവുന്നില്ല. നീ പറയുന്നു, പൂ കടയിൽ വച്ച് കണ്ട പെണ്ണാന്ന്. ഇപ്പോ പറയുന്നു ലളിതാമ്മ പറഞ്ഞ പെണ്ണാന്ന്. നിനക്കൊക്കെ എന്താടാ വട്ടായോ????"
"എല്ലാം നിനക്ക് പറഞ്ഞ് തരാം സമയമാവട്ടെ......."
"മക്കളേ..................."
ആ വിളി കേട്ടപ്പോഴേ അത് വിളിച്ചത് ആരാണെന്ന് ഞങ്ങൾക്ക് മനസിലായി. ലളിതാമ്മ. ഞങ്ങൾ തിരിഞ്ഞു നോക്കി. ഇപ്രാവശ്യവും മറ്റാരെക്കാളും ഞാൻ ഞെട്ടി. ലളിതാമ്മയുടെ കൂടെ മായ. എനിക്ക് ഇപ്പോഴും മനസിലാവാത്തത് ഒന്നാണ് എന്തിനാണ് മായയെ കാണുമ്പോ ഞാൻ ഇങ്ങനെ ഞെട്ടുന്നത് എന്നാണ്. അഹ് ദൈവത്തിനറിയാം. ഞാൻ അവളെ തന്നെ കണ്ണും മിഴിച്ച് നോക്കിനിക്കുവായിരുന്നു.
"മക്കളേ ഇതാണ് ഞാൻ നേരത്തെ പറഞ്ഞ മായ മോൾ."
?? മായേ മായേ നിന്നെ കാണാൻ ക്യൂട്ട്
വറ്റി പോയെ എന്റെ ചങ്കിൻ പൂട്ട് ??
എന്റെ ഉള്ളിലിരുന്ന് വീണ്ടും ആരോ പാടി.
"Mm മനസിലായി ലളിതാമ്മേ......"
അതിന് മറുപടി കൊടുത്തത് ചേച്ചിയാണ്.
"ആഹാ അപ്പൊ നിങ്ങള് നേരത്തെ പരിചയപ്പെട്ടോ????"
"ഏയ് ഇല്ല ലളിതാമ്മേ, നേരത്തെ ഈ കുട്ടിയെ കണ്ടായിരുന്നു. അപ്പോഴേ
💬 Comments
View all comments