0%

Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 563
ഞങ്ങൾക്ക് മനസിലായി." "അല്ല അനുമോളിത് എപ്പോ വന്നു????" "ഞാൻ ഇപ്പോ വന്നേ ഉള്ളൂ. തിരിച്ച് പോവുമ്പോ ലളിതാമ്മയെ വന്ന് കണ്ടിട്ട് പോവാന്ന് വിചാരിച്ചു." "അപ്പൊ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ അങ്ങോട്ട് പോട്ടെ," "അഹ് ലളിതാമ്മേ." "അല്ല കണ്ണാ നീ എന്താ ഒന്നും മിണ്ടാത്തെ????" അടുത്ത ആ ചോദ്യം കറങ്ങി തിരിഞ്ഞ് എനിക്കിട്ട് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മായ നിക്കുമ്പോ, ഞാൻ വേറേതോ ലോകത്ത് എത്തിയത് പോലെയാ. "അ....അത് ലളിതാമ്മേ, ഞാൻ എന്തോ ഓർത്തിട്ട്......." ഞാൻ വാക്കുകൾക്ക് പരതാൻ തുടങ്ങി. "Mm അത് ആദ്യമേ മനസിലായി. വേറെ ഏതോ ലോകത്താണെന്ന്." അതും പറഞ്ഞ് ലളിതാമ്മ നടന്നു. ഇവിടെ ഇപ്പോ അനുവും, ചേച്ചിയും, ഞാനും, പിന്നെ എന്റെ അരയന്നം മായയും, പിന്നെ കുറെ കുട്ടിപട്ടാളങ്ങളും. "ഹലോ ഞാൻ മായ. കണ്ണനല്ലേ????" അവൾ അതും പറഞ്ഞ് എനിക്ക് നേരെ കൈ നീട്ടി. അപ്പോഴും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു. "ഹലോ മാഷേ താനിത് ഏത് ലോകത്താ????" വീണ്ടും അവളുടെ ശബ്‌ദം. പക്ഷെ ഇത്തവണ ഞാൻ എന്റെ വിറയാർന്ന കൈകൾ യാത്രികമായി അവൾക്ക് നേരെ നീട്ടി. "ഹലോ" "ഇവിടെ അവൻ മാത്രമല്ല ഞങ്ങളും ഉണ്ട്." ചേച്ചി അത് പറഞ്ഞതും അവള് പെട്ടന്ന് കൈ വലിച്ചു. അവള് കൈ വലിച്ചപ്പോ എന്റെ കൈയിലേക്ക് ഒരു തണുപ്പ് പടർന്നു. ആദ്യമായി കാണുന്നത് പോലെ ഞാൻ എന്റെ കൈയെ സുക്ഷമമായി നോക്കി. "ഹായ് ഞാൻ മായ." "ലക്ഷ്മി." അവൾ എന്റെ ചേച്ചിയെ പരിചയപ്പെട്ടു. അതിനുശേഷം അവൾ അനുവിന് നേരെ തിരിഞ്ഞു അവളെ പരിചയപ്പെട്ടു. പിന്നെ

💬 Comments

View all comments