Chapter Title : ?മായകണ്ണൻ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അനു വണ്ടിയിൽ കേറി.
"പൂ വാങ്ങിച്ചോ അനു????"
"അഹ് വാങ്ങിച്ചെട കണ്ണാ!"
"പോവാം."
"അഹ് പോവാം."
അങ്ങനെ ഞങ്ങൾ അവിടെ നിന്നും വണ്ടിയെടുത്തു. ഇനി ഒരേ ഒരു വളവും കൂടെയേ ഉള്ളൂ. ഞാൻ എന്റെ കണ്ണുകൾ മെല്ലെ അടച്ചു. എങ്ങനേം അവളെ കണ്ട് പിടിക്കണം. ഞാൻ മനസ്സിൽ ഒറപ്പിച്ചു. എന്നാലും ആരാവും അവൾ???? മുഖം പോലും നേരെ കാണാൻ പറ്റില്ലല്ലോ!!! ഞാൻ എന്നോട് തന്നെ ചോദിച്ചു.
"വാവേ എണീക്കെടാ ദേ സ്ഥലം എത്തി. വന്ന് എന്നെ പൊക്കെടാ വാവേ........"
ചേച്ചിയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
"അഹ് വരുവാ ചേച്ചി.........."
ഞാൻ ഡോർ തുറന്ന് വെളിയിൽ ഇറങ്ങി. ഒന്ന് നടു നിവർത്തി. ഒരു കോട്ടുവായും വിട്ടു. പിന്നെ മുമ്പിലത്തെ ഡോർ തുറന്നു. ഞാൻ എടുക്കുന്നത് കാതെന്നപ്പോലെ എന്റെ ചേച്ചിപ്പെണ്ണ് എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.
"നോക്കണ്ട. എടുക്കാൻ തന്നെയാ വന്നേ."
അതും പറഞ്ഞ് ഞാൻ അവളെ സീറ്റിൽ നിന്നും വാരി എടുത്തു.
"ടാ നീ നടന്നോ ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി അങ്ങോട്ട് വന്നേക്കാം."
അനു അതും പറഞ്ഞ് വണ്ടി start ചെയ്തു.
"എന്നാ നമ്മക്ക് നടക്കാം വാവേ????"
"ഒമ്പ്രാട്ടി"
ഞാൻ ഒരു കുസൃതി ചിരിയോടെ മറുപടി കൊടുത്തു. എന്നിട്ട് അവളേം എടുത്ത് ഓഫ്‌നേജിന് അകത്തേക്ക് നടന്നു. ഞങ്ങൾ അദ്യം കേറിയത് മുമ്പിൽ തന്നെ കണ്ട ഒരു ചെറിയ മുറിയിലേക്ക് ആണ്. അവിടെയാണ് ദൈവത്തിന് സമമായ ലളിതാമ്മ ഇരിക്കുന്നെ. ലളിതാമ്മയാണ് ഈ ഓഫ്‌നേജ് നോക്കിനടത്തുന്നത്. ഇവിടെയുള്ള എല്ലാവരും ലളിതാമ്മയുടെ മക്കൾ തന്നെയാ. ആരോരും ഇല്ലാത്തവർക്ക്
💬 Comments
View all comments