Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
മര്യാദക്ക് പറഞ്ഞാൽ നിനക്ക് വാങ്ങിക്കാനൊക്കെ അറിയാം അല്ലെ??".
"അളിയാ ഒന്നാമതെ എനിക്ക് ലൈസൻസ് ഇല്ല. പിന്നെ സ്വന്തമായി വണ്ടിയെടുക്കുമ്പോ ആദ്യം അത് ഓടിക്കേണ്ടത് നീ അല്ലെ ടാ??"
"എനിക്കിത് എപ്പോ വേണോ ഓടിക്കാം. ഇപ്പൊ ഞാൻ ഓടിക്കുന്നതിനെക്കാൾ എനിക്കിഷ്ടം നീ ഓടിക്കുന്നതാ. നീ വണ്ടിയെടുക്ക് മോനെ ദിനേശാ."
നല്ല smooth ആയിരുന്നു. പുതിയത് ആയത് കൊണ്ടാവാം. വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചോടിച്ചു.
"അളിയാ ബാറിൽ കേറി രണ്ടെണ്ണം അടിച്ചാലോ??"
പിന്നിലിരുന്ന് ഗൗളി ചിലച്ചു.
"കൊല്ലും പൊലയാടി. ഞാൻ ഇത് വരെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല."
"ഇങ്ങനൊക്കെ അല്ലെ പഠിക്കണേ!"
"അഹ്. മോൻ പണ്ട് എന്നെ ഒന്ന് പഠിപ്പിച്ചായിരുന്നു ഓർമയുണ്ടോ??"
"എങ്ങനെ മറക്കാൻ പറ്റും. ഒരു വലിക്ക് 9 ചുമയല്ലേ ആശാന്റെ കണക്ക്."
"പൊക്കോണം മയിരെ അതോർക്കുമ്പോ ഇപ്പോഴും എനിക്കെന്തോ പോലെയാ."
"ഓഹ് ഒരു പുണ്യാളൻ."
കുറച്ച് നേരത്തേക്ക് ഞാനും അവനും ഒന്നും മിണ്ടില്ല.
"അളിയാ..."
"Mm"
"ഞാൻ ബാറിൽ പോവാന്ന് പറഞ്ഞപ്പോ നീ എന്താ ഞെട്ടത്തെ??"
"ഞാനെന്തിനാ ഞെട്ടുന്നെ??"
"അല്ല ഞാൻ കുടിക്കൊന്ന് നിനക്കറിയില്ലല്ലോ??"
"9 ആം ക്ലാസ്സിൽ ബീഡി വലിച്ച നീ ഇപ്പൊ കളളല്ല കഞ്ചാവ് അടിക്കോന്ന് പറഞ്ഞാലും എനിക്ക് അത്ഭുതമില്ല."
"ഓഹ് പിന്നെ. അ....
"എന്റെ പൊന്നേ ഒന്ന് നിർത്ത്. എന്റെ കോണ്സട്രേഷൻ പോണു."
"Mm മാരക പണിയല്ലേ, മയിരൻ."
ഈ മയിരന്റെ കാര്യം. പണ്ട് ഇവനും ഞാനും കൂടെ ക്ലാസ്സിൽ കാണിച്ചു കൂട്ടത്തതൊന്നുമില്ല അതൊക്കെയോർത്ത് ഞാൻ ചിരിച്ചു.
"ടാ ടാ ആ കാടെട മുന്പില് നിർത്തിയെ."
💬 Comments
View all comments