Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
പിന്നി കിടന്നവൻ അലറാൻ തുടങ്ങി.
"ഓഹ് ഈ മയിരൻ!"
വണ്ടി സൈഡിലോട്ട് നിർത്തിയിട്ടു. അവൻ അവിടെ കണ്ട പെട്ടിക്കടയിലോട്ട് നടന്നു. സിഗരറ്റ് വാങ്ങാൻ ആയിരിക്കും. ചുറ്റും വല്ലോ പോലീസ് ഉണ്ടോന്ന് നോക്കിയ ശേഷം ഞാൻ മാസ്‌ക് ഊരി. ഈ മാസ്‌ക് ഇട്ട് കഴിഞ്ഞ അപ്പൊ ശ്വാസം മുട്ടും. 'ഹവ്' ഇപ്പൊ ഒരാശ്വാസം തോന്നുന്നുണ്ട്.
"ടാ പോവാം."
ഞാൻ വണ്ടിയെടുത്തു. അടുത്ത വളവ് തിരിഞ്ഞ് വേറൊരു റോഡിലെത്തി. നേതാക്കന്മാരാരും തിരിഞ്ഞു നോക്കാത്ത റോഡയത് കൊണ്ട് നല്ല രീതിയില് പുതിയ വണ്ടിക്ക് പണി കിട്ടി.
"സൂക്ഷിച്ച് സൂക്ഷിച്ച്."
"ഞാനെന്ത് ചെയ്യാനാടാ ഞാൻ പരമാവതി ശ്രമിക്കുന്നുണ്ട്."
ഒടുക്കം മംഗളകരമായി ആ ദൗത്യം ഞാൻ പൂർത്തീകരിച്ചു. ഇപ്പൊ സാധാ റോഡാ. കുറച്ചൂടെ പോയപ്പോ എന്റെ വീടെത്തി.
"വാട വല്ലതും കഴിച്ച് ചേച്ചിയെം മായയെം ഒക്കെ കണ്ടിട്ട് പതുക്കെ പോകാം."
"ഇല്ലടാ ഇപ്പൊ സമയമില്ല. ഒന്നിരണ്ടിടത്ത് കേറനുണ്ട്. വൈകിട്ട് എല്ലാരേം കൂട്ടിട്ട് വരാം. മായക്ക് ഇങ്ങനെയൊന്ന് സംഭവിച്ച കാര്യം ആരും അറിഞ്ഞിട്ടില്ലല്ലോ."
"അതിന് അവരൊക്കെ ഇവിടുണ്ടോ??"
"Mm വന്നിട്ടുണ്ട്. അറിയാതെ ഇന്നലെ രാത്രി വണ്ടിയെടുക്കാൻ പോവാന്ന് wahtsapp group ൽ മെസ്സേജ് ഇട്ടു. ദേ രാവിലെ നോക്കിയപ്പോ എല്ലാരുടേം reply ഞങ്ങള് ക്ലബിലുണ്ട് വരാനെന്നും പറഞ്ഞ്! ഇനി അവരുടേക്കാ വയർ നിറക്കണം. റംസാൻ അങ്ങനെ ഒന്നും കഴിക്കാറില്ല അതുകൊണ്ട് അവന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല. പക്ഷെ പിന്നുള്ള രണ്ടെണ്ണം. അഹ് കേറുന്ന ഹോട്ടലുകാരുടെ ഭാഗ്യം."
"അപ്പൊ നിങ്ങൾക്ക് ഗ്രൂപ്പോക്കെ ഉണ്ടോ??"
"അഹ്. പറയുമ്പോലെ നിന്നെ add ചെയ്യാൻ മറന്നു. ഞാനിന്ന് തന്നെ ചെയ്തേക്കാം. അപ്പൊ
💬 Comments
View all comments