Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
നടു നിവർത്തിയതും വന്നു അടുത്ത call. ആരാടാ ഈ നേരത്ത്?? പോക്കറ്റിന്ന് ഫോൺ എടുത്ത് നോക്കുമ്പോ ഗോകുല് ചേട്ടാനാ. കുറെ ദിവസത്തിന് ശേഷം ആള് ഇപ്പളാ വിളിക്കുന്നെ.
"ഹലോ ചേട്ടാ..."
"അഹ് കണ്ണാ നിന്റെ സൈക്കൾ ഇപ്പോഴും ഇവിടുണ്ട്. ഇന്നെങ്കിലും വന്നൊന്ന് എടുക്കണം. വേറൊന്നും കൊണ്ടല്ല ഞങ്ങൾ ഇവിടുന്ന് പോവാ. അമ്മേടെ നാട്ടിലേക്ക്. ഇനിയൊരു തിരിച്ച് വരവുണ്ടാവൂന്ന് തോന്നുന്നില്ല."
"അയ്യോ ചേട്ടാ എന്താ ഇത്ര പെട്ടന്ന്??"
"ഒരുപാട് ആലോചിച്ചടാ ഇനിയും ഇവിട നിന്നാ സങ്കടം കൂടെ ഉള്ളൂ."
"ഞാൻ ദേ ഇപ്പം തന്നെ വരാം ചേട്ട!"
"എടാ ഞാനൊരു കാര്യം പറഞ്ഞ നടത്തി തരോ??"
"എന്താ ചേട്ടാ??"
"അമ്മക്കൊരു ആഗ്രഹം. ലക്ഷ്മിയെ അവസാനമായി ഒന്ന് കാണണമെന്ന്! നീ വരുമ്പോ അവളെ കൂടെ ഒന്ന് കൊണ്ട് വന്നാ."
"ശെരി ചേട്ടാ ഞാൻ അവളേം കൂട്ടിട്ട് വരാം."
പാവം ഒരുപാട് ആഗ്രഹിച്ചതാ ചേച്ചിയുമൊത്തുള്ള ജീവിതം! ഞാൻ വീണ്ടും മുറിയിലേക്ക് ചെന്നു. ഇപ്പോഴും വല്യ ചർച്ചയാ രണ്ടാളും.
"ചേച്ചി..."
"Mm എന്താടാ??"
"നമ്മുക്കൊരിടം വരെ പോണം."
"എങ്ങോട്ട്??"
"ഗോകുലേട്ടന്റെ വീട്ടിലേക്ക്!"
ആ പേര് കേട്ടതും അവളെന്നെ ചൂഴ്ന്ന് നോക്കി.
"എന്തിനാ ഞാൻ വരണേ??"
"ആരാ ഈ ഗോകുല് ചേട്ടൻ??"
ഇതെല്ലാം കേട്ടിരുന്ന മായ എന്നേം ചേച്ചിയേം മാറി മാറി നോക്കി ചോദിച്ചു. അവളൂടെ അറിയട്ടെ എന്നെനിക്ക് തോന്നി. ഞാനെല്ലാം അവളോട് പറഞ്ഞു.
"ചേച്ചി, ആ ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ചേച്ചീടെ എല്ലാ കാര്യവും ആ ചേട്ടന് അറിയാം. അതുകൊണ്ടല്ലേ നമ്മടെ വീടിന്റെ തൊട്ടടുത്ത് തന്നെ വേറൊരു വീടും പണിയുന്നെ. ചേച്ചി
💬 Comments
View all comments