0%

Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Author : Kambikathakal Read All Parts 731

തന്നെയൊന്ന് ആലോചിച്ച് നോക്കിയേ ചേച്ചിയെ ഇത്രത്തോളം സ്നേഹിക്കുന്നൊരാളേ വിട്ടുകളയണോ?? ജീവിതം ഒന്നല്ലേ ഉള്ളൂ അത് അവസാനം വരെയും സന്തോഷത്തോടെ ജീവിച്ച് തീർക്കണ്ടേ?? ചേച്ചിക്കും ഒരു കുടുമ്പൊക്കെ ആയി സന്തോഷത്തോടെ ജീവിക്കുന്നത് കാണാനല്ലേ അച്ഛനും അമ്മയ്ക്കും ഇഷ്ട്ടം?? ചേച്ചിയെ ഉപദേശിക്കാൻ ഞാൻ ആളല്ല. ചേച്ചി കല്യാണമൊന്നും കഴിക്കണ്ട. എന്നാലും ആ ചേട്ടന്റെ അമ്മേടെ ആഗ്രഹം അല്ലെ ചേച്ചിയെ ഒന്ന് കാണണമെന്നുള്ളത് ചേച്ചിയൊന്ന് പോയി കണ്ടേക്ക്."

എല്ലാം കേട്ട് കഴിഞ്ഞ് മായ ചേച്ചിയോട് പറഞ്ഞു. എന്റെ പെണ്ണിനെ കുറിച്ചോർത്ത് എനിക്ക് തന്നെ ഒരു മതിപ്പ് തോന്നി.

"പോവാം??"

"Mm"

അവൾ മൂളി. അപ്പൊ തന്നെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു.

"ഹലോ എന്താടാ??"

"അച്ഛാ ഓട്ടത്തിലാണോ??"

"ഞാൻ അങ്ങോട്ട് വരുവാടാ!"

"അഹ് വേഗം വാ ഒരിടം വരെ പോവാണ്ട്."

"എങ്ങോട്ട്??"

"അതൊക്കെ പറയാം ഒന്ന് പെട്ടന്ന് വാ."

"അഹ് ശെരി ശെരി നീ വെക്ക്."

ഫോൺ വച്ച ശേഷം ഒരു ജോഡി ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി അവളെയൊരുക്കി.

"എങ്ങോട്ടാ രണ്ടാളും??"

ഞങ്ങൾക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് വന്ന അമ്മ ഒരുങ്ങി നിൽക്കുന്ന ചേച്ചിയേം അവളെ ഒരുക്കുന്ന എന്നേം കണ്ട് ചോദിച്ചു. അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അമ്മക്കും അത് കേട്ട് സന്തോഷം തോന്നി. ഒരുപക്ഷേ അവൾക്കൊരു നല്ല ജീവിതം കിട്ടും എന്നോർത്താവും. കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോ അച്ഛനെത്തി.

"കേറല്ല കേറല്ലേ."

വണ്ടി off ചെയ്ത് വീട്ടിലേക്ക് കേറാൻ പോയ അച്ഛനെ ഞാൻ തടഞ്ഞു.

"എന്താടാ??"

"ഞാൻ പറഞ്ഞില്ലേ ഒരിടം വരെ പോണോന്ന്."

"എങ്ങോട്ടാ ടാ??"

"ഗോകുല് ചേട്ടന്റെ വീട്ടിലേക്ക്."

💬 Comments

View all comments