Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
"അവിടെയെന്താ??"
ഞാൻ ഗോകുല് ചേട്ടൻ വിളിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു.
"ആണോ?? എന്റെ ഈശ്വരാ എന്റെ മോൾക്ക് നല്ല ബുദ്ധി തോന്നിക്കണേ. അവനെ പോലെ ഒരുവനേ ലക്ഷ്മി മോൾക്ക് വേറെ കിട്ടില്ല. നീ വേഗം അവളെ വിളിച്ചിട്ട് വാ."
അച്ഛനും സന്തോഷം! ഞാൻ പോയി ആദ്യം
വീൽചെയർ എടുത്ത് വണ്ടി കേറ്റി. പിന്നെ ചേച്ചി എടുത്ത് പിന്നിലിരുത്തി. ഞങ്ങളെ നോക്കി പുറത്ത് അമ്മ നിൽപ്പുണ്ട്. ആ മുഖത്ത് പ്രാർത്ഥന മാത്രം!
"ചേച്ചി എന്താടി ഒരു സങ്കടം??"
അവൾടെ കൂടെ തന്നിരിക്കുവായിരുന്നു ഞാൻ. എന്തോ ചേച്ചീടെ മുഖം വാടിയത് പോലെനിക്ക് തോന്നി.
"ഏയ് ഒന്നൂല്ല ടാ."
അത്രയും പറഞ്ഞ് അവൾ പുറത്തെ കാഴ്ചകളിലേക്ക് മുഴുകി. ഞാൻ ഫോൺ എടുത്ത് ചേട്ടന് മെസ്സേജ് ഇട്ടു.
"ഞങ്ങൾ ഇറങ്ങി."
"ഞാനിപ്പോ ലൊക്കേഷൻ ഇടാം."
മെസ്സേജ് കാത്തിരുന്ന പോലെ reply യും വന്നു. ചേട്ടൻ ഇട്ട് തന്ന location അച്ഛനും പറഞ്ഞു കൊടുത്തു. ഒരു പത്ത് പതിഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഞങ്ങൾ അവിടെയെത്തി. പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു ചേട്ടൻ. ഞാനിറങ്ങി. ചേട്ടൻ എന്നെ കണ്ട് ചിരിച്ചു. പക്ഷെ ആ ചിരിക്കൊരു പൂർണത ഇല്ലായിരുന്നു. ഞാനാ വീൽചെയർ എടുത്ത് പുറത്തേക്ക് വച്ചു. എന്നിട്ട് ചേച്ചിയെ പതിയെ പുറത്തേക്കിറക്കി അതിലിരുത്തി. പിന്നെ ഞാൻ ചേട്ടനെ നോക്കി. അപ്പൊ ആ മുഖമൊന്നും കാണണമായിരുന്നു.
"അമ്മേ അവര് വന്നു."
ചേട്ടനുള്ളിലേക്ക് വിളിച്ചു കൂവി. റോഡ് സൈഡിലാണ് ചേട്ടന്റെ വീട്. അതുകൊണ്ട് വീൽചെയർ ഉരുളൻ നല്ല പാടയിരുന്നു. എന്നിരുന്നാലും മുറ്റം വരെയുരുട്ടി. അപ്പോഴേക്കും അച്ഛനും അങ്ങോട്ടേക്ക് വന്നിരുന്നു.
"മോളെ...."
💬 Comments
View all comments