Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
മുകളിലേക്ക് കേറി. കൂടെ ആവണിയും ആതിരയും റംസാനും.
"അളിയാ ഇവൻ ആരാണെന്ന് അറിയോ നിനക്ക്??"
"ഞാൻ കണ്ണടച്ച് കാണിച്ചു."
"നീ വാ."
അനൂപ് എന്നേം കൊണ്ട് വെളിയിലേക്കിറങ്ങി കൂടെ അവനും.
"ഞാൻ പറയാം. ഇവനാ നിന്റെ കഥയിലെ കൊച്ചു വില്ലൻ."
അത് കേട്ട് അവനും ചിരിച്ചു.
"എഹ്??"
"എടാ ഇതാണ് അരുൺ!"
ആ പേര് കേട്ടതും എനിക്ക് എവിടുന്നോ ദേഷ്യം ഇരച്ചു കേറി. ഞാനവന്റെ കോളറിന് പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി.
"ടാ ടാ വിടടാ."
അനൂപ് വന്ന് എന്നെ പിടിച്ച് മാറ്റി. അവനെ നോക്കുമ്പോ എന്നെ നോക്കി ചിരിക്കുന്നു. അത് കണ്ടപ്പോ വീണ്ടും എനിക്ക് ദേഷ്യം വന്നു.
"പറയണത് കേക്ക് മയിരെ എന്നിട്ട് അടിക്ക്. ഇവൻ കുറെ കന്നം തിരിവ് കാണിച്ചിട്ടുണ്ട് അതൊക്കെ നേരാ. പക്ഷെ ഇപ്പൊ ഇവൻ വന്നത് ചെയ്ത തെറ്റുകളൊക്കെ മനസ്സിലാക്കി സോറി പറയാനാ."
"കണ്ണാ..."
അവനെന്നെ വിളിച്ചു. കൊല്ലാനുള്ള ദേഷ്യത്തോടെ ഞാനവനെ നോക്കി.
"എന്നെ കൊല്ലാനുള്ള ദേഷ്യം നിനക്കുണ്ടെന്ന് ഈ നോട്ടത്തിലൂടെ തന്നെയെനിക്ക് മനസ്സിലായി. ഞനെല്ലാം പറഞ്ഞ് കഴിഞ്ഞതിന് ശേഷം നീ തല്ലോ കൊല്ലോ എന്തച്ച ആയിക്കോ. ആ ക്ലബില് പാടാൻ വന്ന ശേഷം മായയോട് തോന്നിയ ഒരിഷ്ട്ടം. അത് അവസാനം പ്രേമത്തിലാണ് അവസാനിച്ചേ. പക്ഷെ ഒരിക്കലും ഞാൻ സ്നേഹിച്ചത് അവളെ അല്ലടാ അവൾടെ ശരീരത്തെയാ. അവളെ സ്നേഹിക്കുന്ന നിന്നോട് തന്നെ ഇതൊന്നും പറയാൻ പാടില്ലാന്ന് അറിയാം. Porn videos കണ്ട് കണ്ട് പെണ്ണിന്റെ ശരീരത്തോട് എനിക്ക് തോന്നിയത് കാമം ആണ്. എന്തും ചോദിക്കാനുള്ള freedom അവളെനിക്ക് തന്നപ്പോ കണ്ട videos
💬 Comments
View all comments