Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
ഞാനും നിർത്തുവാ. എന്റെ പെണ്ണിന് വേണ്ടി. എന്റെ ചേച്ചിക്ക് വേണ്ടി. എന്റെ അമ്മക്ക് വേണ്ടി. എനിക്ക് വേണ്ടി. ഞാനും അനൂപും നേരെ മുകളിലെ റൂമിലേക്ക് ചെന്നു. അവിടെ എല്ലാരും ഭയങ്കര തമാശയും കളിയും ചിരിയും ഒക്കെയായി ഇരിക്കുന്നു.
"അമ്മേ ഇവർക്ക് ചായ കൊടുത്തോ??"
"ഓഹ് പറയുമ്പോലെ ഞാനത് മറന്നു. നിങ്ങള് ഇരിക്ക് അമ്മ ചായ എടുക്കാം."
എന്നെ അവിടെ കണ്ടതും ആവണിയും ആതിരയും ഒരുമാതിരി ചിരിക്കാൻ തുടങ്ങി.
"കള്ളാ പാട്ട് പാടാൻ വന്ന ആദ്യ ദിവസം തന്നെ ഞങ്ങടെ മായയെ കറക്കി എടുത്തല്ലേ??"
ചിരി നിർത്തി ആതിര ചോദിച്ചു. ഞാനതിന് വെറുതെ ചിരിച്ചു കാണിച്ചു. മായയെ നോക്കുമ്പോ അവളും നാണിച്ചിരിക്കുവാ.
"കണ്ണന്റെ ചേച്ചി സൂപ്പറാട്ടോ! എന്ത് പാവാ?? എനിക്കും ഉണ്ട് ഒരു ചേച്ചി. ഭദ്രകാളിയാ."
ആവണിയായിരുന്നു. അത് കേട്ടപ്പോ ചേച്ചി എന്നെ നോക്കി. അതേ അവളെന്റെ ഭാഗ്യമാ.
"Dai അനൂപേ നീ അവിടെ ഒളിച്ചിരിക്കുവാ??"
എന്റെ പിന്നി നിന്ന അനൂപിനെ ചേച്ചി കണ്ടു. പണ്ട് 10 ൽ പഠിക്കുന്ന സമയത്ത് ഇവൻ ഇവിടെ വരുമ്പോ എന്നോട് സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ചേച്ചി അവനോടയിരിക്കും സംസാരിക്കുവാ.
"അയ്യേ ഒളിച്ചിരുന്നതൊന്നും അല്ലേച്ചി. നമ്മക്ക് ഹാളിലോട്ട് പോയാലോ?? അവിടാവുമ്പോ നല്ല സൗകര്യം ഉണ്ടല്ലോ!"
"അഹ് അത് ശെരിയാ ചേച്ചി."
ആവണിയും ആതിരയും റംസാനും എല്ലാരും അത് support ചെയ്തു.
"വാവേ എന്നാ നമ്മക്ക് ഹാളിലോട്ട് പോവാം."
ഞാൻ പോയി അവളെ എടുത്തു. അത് കണ്ടപ്പോ അത് വരെ സന്തോഷത്തിലിരുന്ന എല്ലാരുടേം മുഖം ശോകമായി.
"ഇങ്ങനെ നോക്കി നിക്കണ്ട് വാടാ പിള്ളേരെ. അല്ല ഇതും
💬 Comments
View all comments