Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
നിങ്ങടെ ഫ്രണ്ട് ആണോ??"
വെളിയിൽ തന്നെ നിക്കുന്ന അരുണിനെ നോക്കി ചേച്ചി ചോദിച്ചു.
"അഹ് ടി."
"പിന്നെന്താ ഇവിടെ തന്നെ നിക്കുന്നെ വാടാ."
അതിനവൻ വെറുതെ ചിരിച്ചു.
"ഞാൻ മായയെ കൂട്ടിട്ട് വരാം."
ചേച്ചിയെ സോഫയിൽ ഇരുത്തിയ ശേഷം ഞാൻ വീണ്ടും മുറിയിലേക്ക് വന്നു.
"നീ ഇപ്പോഴും ഇവിടെ തന്നെ നിക്കുവാ??"
മുറിക്ക് വെളിയിൽ തന്നെ അരുൺ നിക്കുന്ന കണ്ടപ്പോ ഞാൻ ചോദിച്ചു.
"നീ വാ."
"ഇവനെന്താ ഇവിടെ??"
എന്നോടൊപ്പം വരുന്ന അരുണിനെ കണ്ടതും മായ ദേഷ്യത്തിൽ ചീറി.
"കണ്ണാ ഇവനാ അരുൺ."
"എനിക്കറിയാം മായേ."
"എന്നിട്ടാണോ നീ??"
"എടി ഇവന് ഇവന്റെ തെറ്റ് മനസ്സിലായി. എല്ലാരും ഇവനോട് ഷെമിച്ചു."
"അതുകൊണ്ട് ഞാനും ഷെമിക്കണം എന്നാണോ നീ പറയണത്??".
അവളെന്ത് പറഞ്ഞിട്ടും അടങ്ങില്ല. അവൾക്കത്രത്തോളം അവനെ വെറുപ്പായിരുന്നു.
"എനിക്കറിയാം മായ നിനക്കെന്നെ കൊന്ന് തിന്നാനുള്ള ദേഷ്യം ഉണ്ടെന്ന്! പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാ ചെയ്തേ. ഇനി നിങ്ങടെ നിഴൽ വെട്ടത്ത് പോലും ഞാൻ വരില്ല. സോറി പറഞ്ഞാൽ തീരില്ലാന്ന് അറിയാം. എന്നാലും എന്നോട് പൊറുക്കണം. സോറി എല്ലാത്തിനും സോറി."
അത്രയും അവൾടെ മുഖത്ത് നോക്കി പറഞ്ഞവൻ താഴേക്ക് ഇറങ്ങി പോയി.
"സോറി. അവൻ പറഞ്ഞതൊക്കെ വെറുതെയാ. ദുഷ്ട്ടനാ അവൻ. അവനിനിയും വരും നമ്മളെ സ്വസ്ഥയിട്ട് ജീവിക്കാൻ സമ്മതിക്കില്ല അവൻ."
അവളെന്നെ നോക്കി പറഞ്ഞു. ഞാൻ ബെണ്ടിലേക്ക് ഇരുന്നു. അവളുടെ കൈ എടുത്ത് എന്റെ കൈക്കുള്ളിൽ വച്ചു.
"ആരും വരില്ല. ഇനിയുള്ള കാലം നമ്മള് സന്തോഷത്തോടെ ജീവിക്കും. വെറുതെ ഓരോന്ന് ആലോചിച്ച് പേടിക്കണ്ട. വരും ദിവസങ്ങളെ കുറിച്ചാലോചിച്ച് സന്തോഷത്തോടെ
💬 Comments
View all comments