Chapter Title : ?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]
മുറിയിലേക്ക് കേറി. നോക്കുമ്പോ അവരിരുന്ന് കളിക്കുന്നു.
"ആഹാ എന്നെ കൂട്ടാണ്ട് കളിക്കാ??"
"1 min കണ്ണാ ഇതിപ്പോ തീരും. എനിക്ക് 4 വീണ ഞാൻ ജയിക്കും."
കണ്ണടച്ച് കൊണ്ട് ചേച്ചി കട്ട കുലുക്കി ഇട്ടു. പക്ഷെ വീണത് 1. ആവേശം കണ്ടപ്പളേ മനസ്സിലായി. 96 ൽ ഇരുന്ന അവള് 1 വീണപ്പോ 97 ലോട്ട്. അവിടെയാണേ ചിമിട്ടനൊരു അനക്കോണ്ടാ. അപ്പോഴത്തെ അവൾടെ മുഖം കാണണം.
"കണ്ണൻ എന്തായാലും വന്നൂലോ. നമ്മക്ക് മൂന്ന് പേർക്കുമായിട്ട് കളിക്കാം ചേച്ചി."
അവൾടെ മുഖം മാറിയത് കണ്ടാവും എന്റെ പെണ്ണ് പറഞ്ഞു. പിന്നെ ഞാനും കട്ടിലിലേക്ക് കേറി. ഒന്നെന്ന് കളി തുടങ്ങി. കൊച്ചുകുട്ടികളുടെ സ്വാഭാവമാ അവൾക്ക്, പാമ്പ് വിഴുങ്ങിയ അപ്പം കരയും. ഇതൊക്കെ കാണുമ്പോ തോന്നും ഓർജിനൽ ആയിട്ട് പാമ്പ് ഇവളെ വിഴുങ്ങണെന്ന്! പലപ്പോഴും മനപൂർവ്വം ഞാൻ തോറ്റിട്ടുണ്ട്. 99 ൽ നിൽക്കുമ്പോ 1 വിഴല്ലേ എന്ന് പ്രാര്ഥിച്ചിട്ട അടുത്തത് കുലുക്കി ഇടണേ. എന്റെ ചേച്ചി പെണ്ണിന്റെ മുന്നില് അങ്ങനെ ജയിക്കാൻ എനിക്കിഷ്ട്ടല്ല. അവളെ ജയിപ്പിച്ച് വിടണം. ജീവിതത്തിലും ഗെയിമിലും.
രാത്രി എത്ര കിടന്നിട്ടും ഉറക്കം വന്നില്ല. അടുത്ത മുറിയിൽ തന്നെ എന്റെ പെണ്ണ്! അവളിപ്പോ ഉറങ്ങി കാണോ?? Mm കാണുമായിരിക്കും. ഒന്ന് പോയി നോക്കിയാലോ?? അല്ലെ വേണ്ട പണി കിട്ടും. ഈശ്വരാ കണ്ട്രോൾ തരണേ.
ഞങ്ങളുടെ വീട് അമ്മയും എന്റെ പെണ്ണും അടുക്കളയിൽ. ചേച്ചിയും ചേച്ചീടെ ഭർത്താവും കൂടെ അവർടെ മക്കളെ കളിപ്പിക്കുന്നു. എല്ലാരുടേം മുഖത്ത് ചിരി. ശരീരവും മനസ്സും ഒരേ പോലെ സന്തോഷമായിരുന്നു. ഓട്ടം കഴിഞ്ഞ് അച്ഛൻ വന്നു. എല്ലാവരും
💬 Comments
View all comments