Chapter Title : ?മായകണ്ണൻ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ശെരിയാ. പെട്ടന്ന് എന്നെ കുളിപ്പിച്ച് താടാ."
"ഓഹ് പെടക്കല്ലേ പെണ്ണെ"
പിന്നെ അവളേം എടുത്ത് ബാത്റൂമിൽ കേറി. അവളെ എന്നും കുളിപ്പിക്കുന്നത് ഞാൻ തന്നെയാ. ആദ്യമൊക്കെ പേടിയും, ചമ്മലും ഒക്കെയുണ്ടായിരുന്നു. അവള് പറയുന്നത് പോലെ ഞാൻ അവളുടെ മോനും, അവൾ എന്റെ അമ്മയുമാണ്. ഞങ്ങളുടെ ബന്ധത്തെ വേറൊരു കണ്ണ് കൊണ്ട് ഞാൻ കണ്ടിട്ടില്ല. കാണാൻ എനിക്ക് സാധിക്കുകയും ഇല്ല. ഞാൻ അവളെ കുളിപ്പിക്കുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. മറിച്ച് സന്തോഷം മാത്രമേ ഉള്ളൂ.
20 മിനിറ്റോളം പല്ല് തേപ്പിച്ചും, കുളിപ്പിച്ചും അവളെ സുന്ദരി ആക്കി. പുറത്ത് കൊണ്ടുവന്നു. ഡ്രെസ്സും മാറ്റി.പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. മുടി ചീകി, കണ്ണേഴുതി, പൊട്ട് വച്ചു, ചെറുതായി ചന്ദനവും തൊട്ടു. ചുണ്ടിൽ ചേച്ചി ലിപ്സ്റ്റിക്ക് ഇടാറില്ല. അതിന്റെ ആവശ്യം അവൾക്കില്ല. ഒരുപാട് നേരം കണ്ണാടിൽ തന്നെ അവൾ നോക്കികൊണ്ടിരുന്നു.
"ഇപ്പോ എന്നെ കാണാൻ എങ്ങനെയുണ്ട് വാവേ????"
"ഞാൻ ഒരുക്കിയത് കൊണ്ട് പറയുവല്ല, ലക്ഷ്മി ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലുണ്ട്."
"സത്യം???? "
"അല്ല കള്ളം!!! എടി സത്യമാ.നിയാണെ സത്യം."
"Mm നിന്നെ കാണാനും തരക്കേടില്ല."
"ഓഹ് thanku."
"ചുമ്മ പറഞ്ഞതാ വാവേ സൂപ്പർ ആയിട്ടുണ്ട്."
"മതി പരസ്പരം പൊക്കിയത്. ഇനിയും പൊക്കിയാ മാനം മുട്ടും. പോവണ്ടേ????"
"അഹ് അപ്പൊ എടുത്തോ."
"ശെരി തമ്പ്രാട്ടി."
ഞാൻ അവളേം എടുത്ത് താഴേക്ക് ചെന്നു.
അച്ഛൻ വന്നിട്ടുണ്ട്. അച്ഛൻ അമ്മയോട് എന്തോ സംസാരിക്കുന്നുണ്ട്.
"ഓ വന്നോ ഉരുതെണ്ടി????"
"ടാ ചെക്കാ കിട്ടും നിനക്ക്.ഞാൻ ഇങ്ങനെ ഉരുതെണ്ടുന്നത് കൊണ്ട് നിയൊക്കെ കഞ്ഞികുടിച്ച് പോവുന്നു."
"Sorry അച്ഛാ അച്ഛന് feel ആയോ????"
"Mm എങ്ങോട്ടാ രണ്ടും കൂടി????"
"ഇന്ന് sunday അല്ലെ dad ഒന്ന് ഓഫ്‌നേജ് വരെ....."
"ഓ അത് ഞാൻ മറന്നു. ഇന്നാ നിന്റെ പൈസ ഉണ്ടെന്ന് അറിയാം. എന്നാലും ഇതുംകൂടെ വച്ചോ."
"ഓഹ് 5000 രൂപ ഒന്നും വേണ്ട അച്ഛാ......."
"അച്ഛാ ചേച്ചി അങ്ങനെയൊക്കെ പറയും ഇങ്ങ് താ"
ഞാൻ അതുംപറഞ്ഞ് പൈസ വാങ്ങി പേഴ്സിൽ വച്ചു.
"പോയിട്ട് വരാവേ."
അങ്ങനെ യാത്രയും
💬 Comments
View all comments