0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Author : Garuda Read All Parts 1.2K

വിവാഹ പ്രായമാവുന്ന സമയത്തു നമുക്കിത് നടത്തിക്കൂടെ?"" എന്റെ കയ്യിൽ പിടിച്ചു അദ്ദേഹമത് ചോദിച്ചപ്പോൾ സത്യത്തിൽ ഞാനൊന്നു ഞെട്ടി. അതിനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല.. എന്റെ സ്വാതിയിത് കേട്ടാൽ... അവൾക്കിത് താങ്ങാനാവില്ല... അദ്ദേഹത്തോട് മറുപടി പറയാനായി ഞാൻ തല പൊക്കിയതും.. മുറിയിലെ വാതിൽക്കൽ കാത്തുവിന്റെ മുഖം മിന്നി മറയുന്നത് ഞാൻ കണ്ടു.

""അങ്കിൾ ഞാനൊരിക്കലും അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല.. ഞാൻ allready committed ആണ്.. ഞാൻ പറയുന്നത് തെറ്റാണാണെകിൽ അങ്കിൾ എന്നോട് ക്ഷമിക്കണം "" എന്റെ മറുപടി കേട്ടപ്പോൾ നിരാശ നിഴലിച്ച മുഖവുമായി പുള്ളി സോഫയിൽ ഇരുന്നു..

""സാരമില്ല.. ഞാനൊരു ആഗ്രഹം പറഞ്ഞൂന്നേയുള്ളു.. Sorry "" അൽപ സമയത്തിന് ശേഷം പുള്ളി എന്നോട് പറഞ്ഞു..

""അയ്യോ ഞാൻ കുടിക്കാനൊന്നും തന്നില്ലല്ലോ ""

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് ഓടി.

""മോളെ.. ഗൗരി ഇവിടെ വാ.. "" അകത്തേക്ക് നോക്കി അച്ഛൻ വിളിച്ചു.

""ഇനി നിങ്ങൾ സംസാരിക്കു.. ഞാനിപ്പോൾ വരാം "" എന്നോട് അത് പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി..

അനിയത്തി അടുക്കളയിലേക്ക് പോയപ്പോൾ കാത്തു നിൽക്കുന്ന മുറിയിലേക്ക് ഞാൻ നീങ്ങി.. വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ മുറിയിലെ മെത്തയിൽ നിരാശയോടെ ഇരിക്കുകയാണവൾ.

""കാത്തു.."" സ്നേഹത്തോടെ ഞാൻ വിളിച്ചു..

പക്ഷെ അവൾ മറുപടി തരാൻ നിൽക്കുന്നതിനു മുന്പേ ഒരു കപ്പ്‌ ചായയുമായി അമ്മ മുറിയിലേക്ക് വന്നു.

""ഇനി ഊണ് കഴിച്ചിട്ട് പോവാം.. "" നായമ്മാരുടെ ശൈലിയിൽ അമ്മ എന്നോട് പറഞ്ഞു..

""വേണ്ടമ്മേ.. ഞാൻ..""

""ഇല്ല ഇവൻ കഴിച്ചിട്ടേ പോവുന്നുള്ളു "" എന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ കാത്തു അമ്മോയോടായി പറഞ്ഞു.

പിന്നെ എന്റെ

💬 Comments

View all comments