0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

അവളെ വെറുതെ തെറി വിളിച്ചു ... എന്തായാലും അവളോട് പറഞ്ഞ വാക് പാലിക്കണം .... ദീപക് കുറച്ചു സമയം ആലോചിച്ചു ....

അവൻ ഫോൺ എടുത്തു രാകേഷിനെ വിളിച്ചു .....

അന്ന് വൈകിട് കാണണം എന്ന് പറഞ്ഞു ....

---------------------------------------------------------------------------------------------------------------------------------------

കൊച്ചിയിലെ രാത്രി ....

ദീപക് ലാപ്പിൽ എന്തോ കുത്തികുറിച്ചോണ്ട് ഇരിക്കുന്നു ...

"ദീപു വന്നു കിടക്കുന്നില്ലേ സമയം 12 ആയി

"കുഞ്ഞുങ്ങൾ ഉറങ്ങിയോ ?

"മ്മ്മ് വാ വന്നു കിടക്ക ഇപ്പൊ ഉറങ്ങിയ 3മണി വരെ സുഖം ആയി ഉറങ്ങാം ... 3 മണി ആകുമ്പോൾ ഒരാൾ എന്തായാലും എഴുന്നേൽക്കും ...

"ദെയ് വരുന്നു

ദീപക് 10 മിൻ കഴിഞ്ഞു റൂമിലേക്കു വന്നു

ദീപകിന്റെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു

"എന്താണ് ചിരിക്കുന്ന

"ഹേ ഒന്നല്ല വെറുതെ .....

"നീ എന്തായാലും വെറുതെ ചിരിക്കില്ല ... കാര്യം പറ

"നമ്മുടെ കഥയുടെ introduction 3-4 ദിവസം കൊണ്ട് തന്നെ നല്ല ലൈക്കയും മന്റും ഉണ്ട് വ്യൂസും കയറുന്നുണ്ട് .... മിക്കവാറും 2-3 പാർട്ട് പബ്ലിഷ് ചെയ്ത കഥ ട്രാക്കിൽ കയറിയ നല്ല റീച് കിട്ടും അങ്ങനെ ആണേൽ അധികം വൈകാതെ അടുത്ത മാസത്തെ EMI അടക്കാൻ ഉള്ള ഫണ്ട് കിട്ടും

"മ്മ്മ് ഇത് ഒരു സ്ഥിരം ഏർപ്പാട് ആകേണ്ട , മര്യാദക് വേറെ വെല്ലോ നല്ല പണി ചെയ്യാൻ നോക്ക് ...

"എടി പുറത്തു പറയാൻ പറ്റില്ല എങ്കിലും നല്ല ഫണ്ട് കിട്ടുന്നില്ലേ ...

"നിങ്ങൾ നന്നാകില്ല .... അത് അങ്ങനെ മനസ് ഫുൾ വേണ്ടത്

💬 Comments

View all comments