0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 43406

വർക്ഷോപ്പിൽ വിളിച്ചു

"അഹ് ഭായ് ... എന്തായി വണ്ടി ഇന്ന് റെഡി ആയി കിട്ടുമോ ?

"ഇല്ല സാബ് ഒരു 2 ദിവസം അതിനു ഉള്ളിൽ കിട്ടും ...

"കുറച്ചു വേഗം ആയിക്കോട്ടെ ...

"എന്റെ സാബ് ഇതിന്റെ പാർട്സ് കിട്ടേണ്ട .... ഞാൻ എന്ത് ചെയ്യാനാ സാബ് ....

"ശരി ഒന്ന് വേഗം ആയിക്കോട്ടെ .

ദീപക് സൗമ്യയുടെ കാര്യം മനസ്സിൽ ആലോചിച്ചു .....

അന്ന് രാത്രി ....

ദീപക് 8മണി ആയി വീട്ടിൽ എത്തിയപ്പോൾ ... മോൻ ഹാളിൽ ഇരുന്നു HW ചെയുന്നു ...

സൗമ്യ കിച്ചണിൽ ചപ്പാത്തി ചുട്ടുകൊണ്ട് ഇരിക്കുന്നു ...

ദീപക് വന്ന ഉടനെ തന്നെ കിച്ചണിലേക്ക് ചെന്ന് നോക്കി ....

സൗമ്യ വലിയ മൈൻഡ് ഇല്ലാതെ ചപ്പാത്തി ചുട്ടു കൊണ്ട് ഇരുന്നു ...

"എന്താണ് മാഡം , എവിടേലും വീണോ ? മുഖത്തു ഒരു കനം ?

സൗമ്യ ഒന്നും മിണ്ടാതെ ചെയ്തോണ്ട് ഇരുന്ന് പ്രവൃത്തി തുടർന്ന് ...

ദീപക് അവളുടെ ഇടുപ്പിൽ വെറുതെ ഒന്ന് ഇക്കിളി ഇട്ടു ...

"പോയി കുളിക്കാൻ നോക്ക് ... വെറുതെ എന്നെ ചൊറിയാൻ വരാതെ

"ശെടാ ചൊരിയുന്ന ആണോ ഞാൻ എന്റെ ഭാര്യയുടെ കാര്യം ശ്രെദ്ധിക്കുന്നത് അല്ലെ ?

"ഓ ഭാര്യയുടെ കാര്യത്തിൽ ഇത്ര ശ്രെധ ഒള്ള ഭർത്താവ് ....

"പിന്നെ ഞാൻ നിന്റെ കാര്യം അല്ലാതെ വേറെ ആരുടെ കാര്യമാ ശ്രെദ്ധിക്കേണ്ടത് ?

"എന്നിട്ടു ഭാര്യയെ കഷ്ടപെടുത്തുന്നതിനു ഒരു കുറവും ഇല്ലാലോ

"ഞാൻ എന്ത് കഷ്ടപെടുത്തി എന്ന .... വണ്ടി ഞാൻ വർക്ഷോപ്പിൽ ചോദിച്ചു 2 ദിവസത്തിൽ കിട്ടും

"ഓ അപ്പൊ 2 ദിവസം കൂടി ഞാൻ തെറി കേൾക്കണം എന്ന് അർത്ഥം

"ഇന്നും കേട്ടോ ?

"അഹ് ... റിവ്യൂ മീറ്റിംഗ് കൂടെ ഉള്ള ദിവസം അയ്യോൻഡ് ഇരുത്തി നാണം കെടുത്തി ...

"സോറി മോളെ .... 2 മാസം കൂടി ഒന്ന് വെയിറ്റ് ചെയ്ത റെഡി പൈസക്ക് നിനക്കു ഞാൻ എടുത്തു തരാം പുതു പുത്തൻ സ്കൂട്ടർ ....

"ഇനി എടുത്തു തന്നിട്ട് ഞാൻ സന്തോഷികം ... കഴിഞ്ഞ തവണ ഇത് തന്നെ ആയിരുന്നു ...

"ഇല്ല ഈ തവണ ഉറപ്പാ ,, നിന്റെ ദീപു അല്ലെ ഈ പറയുന്ന ....

അത് കേട്ടപ്പോൾ സൗമ്യയുടെ മുഖത്തു ഒരു ഊറിയ ചിരി വന്നു

💬 Comments

View all comments