0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29597

ഓഫീസിൽ നിൻ ലീവ് പറഞ്ഞു ഇറങ്ങി ....

വൈകിട്ടു മോൻ സ്കൂളിൽ നിന്ന് വന്നു .... വീട്ടിൽ സാധാരണ അച്ഛൻ ആണ് എന്നും ലേറ്റ് ആയി വരുന്നത് ഇന്ന് നേരത്തെ അച്ഛന്റെ കാര് കിടക്കുന്ന കണ്ടു അവനും ഒന്ന് അമ്പരന്നു .... പക്ഷെ അവനു പുതിയ സ്കൂട്ടർ പാർക്കിങ്ങിൽ ഇരിക്കുന്ന ശ്രെധിച്ചില്ല

"അച്ഛൻ ഇന്ന് എന്താ നേരത്തെ .....

"അച്ഛൻ ഇന്ന് നേരത്തെ വന്നു ,

"അച്ഛൻ എന്താ അമ്മയോട് മിണ്ടാതെ ?

"ഞാൻ അല്ലാലോ അമ്മയോട് മിണ്ടാത്ത , 'അമ്മ അല്ലെ എന്നോട് മിണ്ടാത്ത ?

"അത് അച്ഛൻ വഴക്ക് ഉണ്ടാക്കിയത്കൊണ്ട് അല്ലെ ....

"ഇന്ന് അച്ഛൻ വഴക് എല്ലാം സോൾവ് ചെയ്യും ....

"ഓ അത് വേണ്ട അച്ഛാ ,

"അത് എന്താടാ കണ്ണാ , അച്ഛനും അമ്മയും പിണങ്ങി ഇരിക്കുന്ന ആണോ ഇഷ്ടം

"അച്ഛൻ പിണങ്ങി ഇരുന്ന രാത്രി 'അമ്മ എന്റെ കൂടെ കിടക്കുമല്ലോ , അപ്പോൾ എനിക്കു ഒരു കൂട്ടാകില്ലേ

"നീ ആൾ കൊള്ളാലോ , നിന്നെ എന്തിനാ ഞാൻ മാറ്റി കിടത്തിയത് ....

"എന്തിനാ അച്ഛന് അമ്മയുടെ കൂടെ കിടക്കാൻ അല്ലെ ?

"പോടാ , അതിനു വേണ്ടി മാത്രം അല്ല , നീ നല്ല ധൈര്യം ഉള്ളവൻ ആയി വളരാൻ ആണ് ഞാൻ നിന്നെ മാറ്റി കിടത്തിയത് ....

"ഒറ്റക് കിടന്നാൽ ധൈര്യം വരുമോ?

"പിന്നെ .... ഒറ്റക് കിടന്നാൽ ആണ് ധൈര്യം വരുക .... അപ്പൊ മോൻ അച്ഛനെ പോലെ നല്ല ധൈര്യശാലി ആകും

"അപ്പൊ എനിക്കു അച്ഛനെ പോലെ ബാക്കി ഉള്ളവരെ ഒക്കെ ഇടിക്കാമോ ?

"ഇടിക്കാനോ ? എന്തിനാ ? അച്ഛൻ അതിനു എപ്പോളാ ഇടി ഉണ്ടാക്കിയത്

"അപ്പൊ അന്ന് നമ്മൾ സിനിമാക് പോയിട്ട് അവർ അടി ഉണ്ടാക്കി ഇല്ലേ ....

"അതൊക്കെ .... വെറുതെ , ആവിശ്യം ഇല്ലാതെ വഴക് ഉണ്ടാക്കാൻ പോകരുത് കേട്ടോ ...

ദീപക് അടുക്കളയിൽ കയറി ചായ ഇട്ടു അവനും മോനും കുടിച്ചു ... കുറച്ചു സമയം കാണണന്റെ ഒപ്പം ഇരുന്ന് ...

6മണി ആയപ്പോൾ സൗമ്യ വന്നു ....

ദീപക്കിനെ കണ്ടതും മുഖവും വീർപ്പിച്ചു അവൾ അകത്തേക്ക് പോയി ...

അവൾ ഡ്രസ്സ് മാറി കിച്ചണിൽ പോയപ്പോൾ അവിടെ അവൾക്കു ഉള്ള ചായ ഇട്ടു വെച്ചിട്ട് ഉണ്ടായിരുന്നു

സൗമ്യ മനസ്സിൽ :

💬 Comments

View all comments