Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
കഴിക്കാൻ പോകുന്നത് ... ഏറ്റവും best ചിക്കൻ കറി ആയിരിക്കും ...
ദീപക് നേരെ കുളിച്ചു .... പുറത്തു പോയി കറിക് വേണ്ട എല്ലാം മേടിച്ചിട്ടു വന്നു .... ഫുൾ prepare ദീപക് തന്നെ ചിക്കൻ കറി യുടെ ചെയ്തു ....
ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ ....
മോൻ : ഹായ് നല്ല ചിക്കൻ കറി .... സൂപ്പർ അച്ഛാ ....
സൗമ്യ കഴിച്ചു നോക്കിയതും .... അവളുടെ മനസിലേക്ക് ആദ്യം വന്നത് ഋഷി തനിക്കു ഉണ്ടാക്കി കൊടുത്ത കറി യുടെ അതെ ടേസ്റ്റ് .... പക്ഷെ അവൾ ഒന്നും മിണ്ടിയില്ല
ദീപക് : എങ്ങനെ ഉണ്ടടി .... കൊള്ളാമോ ഇഷ്ടപ്പെട്ടോ ?
സൗമ്യ : ഹ്മ്മ്മ് സൂപ്പർ ... എവിടുന്ന് കിട്ടി ഈ റെസിപ്പി ....
ഋഷിയുടെ കൈയിൽ നിന്ന് ആണെന്ന് അവൾക്കു അറിയാം എങ്കിലും അറിയാതെ ഭാവത്തിൽ അവൾ ചോദിച്ചു ...
ദീപക് : അതൊക്കെ കിട്ടി ... പക്ഷെ പറഞ്ഞു തരില്ല ഇത് എന്റെ മാത്രം secret റെസിപ്പി ആണ്
സൗമ്യ ഒന്ന് ചിരിച്ചു .... (ഋഷിയുടെ പേര് അവൻ പറയുമോ എന്ന് അറിയാൻ കൂടി ആയിരുന്നു അവൾ അത് ചോദിച്ചത് )
ആ ദിവസം വളരെ മനോഹരം ആയി തന്നെ പോയി ..... രാത്രി ജോലി എല്ലാം തീർത്തു സൗമ്യ റൂമിലേക്ക് വന്നപ്പോൾ ദീപക് മൊബൈൽ നോക്കി ഇരിക്കുന്നു
സൗമ്യ : കാര്യമായി മൊബൈൽ നോക്കി ഇരിക്കുന്നുണ്ടല്ലോ ? എന്താണ് ?
ദീപക് : ഹേ ഒന്നുമില്ല നീ കുളിച്ചിട്ടു വാ
💬 Comments
View all comments