0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2681

ആണ്. മൊത്തം പണി തീർന്നിട്ടില്ല. എന്തായാലും മോൻ പോയി നോക്ക്... ബാക്കി കാര്യങ്ങള് ദാസേട്ടൻ പറയും..."

അങ്കിള് ബാക്കി വിവരങ്ങൾ പറഞ്ഞു...

"എൻ്റെ കോളജിൻ്റെ അടുത്താണോ... എന്ന ഞാനും വരാം.. എനിക്കും കാണണം..."

അമ്മു ഇത് എങ്ക ഏരിയ ഡാ എന്ന ഭാവത്തിൽ ആറ്റിട്യൂഡ് ഇട്ടുകൊണ്ട് പറഞ്ഞു... ഞാനും അങ്കിളും അമ്മുവിനെ നോക്കി...

"ആഹ്... എന്നാ പോകുമ്പോ എൻ്റെ മോളേം കൂട്ടിക്കോ ജിത്തു... ഇനി അതായിട്ട് കുറക്കണ്ട..."

അമ്മുവിനിട്ട് ചെറിയ താങ്ങ് താങ്ങി അങ്കിള് കൂട്ടിച്ചേർത്തു... പക്ഷേ ആൾക്ക് അത് മനസ്സിലായില്ലെന്ന് തോന്നുന്നു.. അത് കേട്ടതോടെ അമ്മു ചാർജ് ആയി...

"അതേ... ഇത് കുടിച്ചിട്ട് മതി ബാക്കി ചർച്ച. ദാ..."

നിത ആൻ്റിയാണ്. ആൻ്റി വീണ്ടും ഒരു ട്രേയിൽ 3 ജ്യൂസുമായി വന്നു. എന്നിട്ട് എനിക്കും അങ്കിളിനും നന്ദുട്ടനും തന്നു. ഞാൻ അമ്മുവിൻ്റെ മെലെന്നു എൻ്റെ കൈ എടുത്ത് ജ്യൂസ് വാങ്ങി... ഞാൻ ഒന്ന് മനസ്സ് തണുക്കുവാനായി പെട്ടെന്ന് കുറച്ച് കുടിച്ചു.

"അപ്പൊ എനിക്കില്ലേ..."

അമ്മുവിന് കൊടുക്കാത്തതിൽ കണ്ണ് തുറുപ്പിച്ച് ആൻ്റിയെ നോക്കി പരാതി പറഞ്ഞു.

"ജിത്തുന് നേരത്തെ കൊടുത്തത് നീയല്ലേ കുടിച്ചേ... നീയേ കിച്ചണിലേക്ക് വാ... അവിടെ ഉണ്ട് നിൻ്റെ പങ്ക്... നിനക്കുള്ള കുറച്ച് പണിയും ഉണ്ട്... അപ്പൊ തരാം..."

തുടങ്ങി രണ്ടും...അമ്മു അത് കേട്ട പാടെ എനിക്കൊന്നും വേണ്ട എന്നപോലെ തല വെട്ടി തിരിച്ച് കൈ കെട്ടി ഇരുന്നു... അത് കണ്ടിട്ട് ഞാനും അങ്കിളും മെല്ലെ ചിരിച്ചു....

"കണ്ടാ... തമ്പുരാട്ടിക്ക് ഇഷ്‌ടായിട്ടില്ല.... എൻ്റെ ദൈവമേ ഇതിനെ എങ്ങനെ വേറൊരിടത്തേക്ക് വിശ്വസിച്ച് കെട്ടിച്ചയക്കും... എന്നെ ഒന്ന് എന്തെങ്കിലും ചെയ്ത് സഹായിക്കാൻ പറഞ്ഞാൽ ആ വഴിയെ പിന്നെ കാണില്ല... ഇങ്ങനൊരു മോള്..."

ഇത് കേട്ടതും എല്ലാവരും കൂട്ടച്ചിരിയായി..ഞാൻ ചിരിച്ചുകൊണ്ട് അമ്മുനേ നോക്കി. ഞാൻ ചിരിക്കുന്നത് കണ്ടിട്ട് അവളുടെ ദേഷ്യം ഇരട്ടിയായി... ഞാൻ നേരെ

💬 Comments

View all comments