Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
നോക്കി ജ്യൂസ് കുടിച്ചു... ഇടയ്ക്ക് ഇടക്കണ്ണിട്ട് അമ്മുവിനെ നോക്കുമ്പോഴും അവിടെ അങനെ തന്നെയാണ് മോന്ത... പെട്ടെന്ന് ആള് യക്ഷിയുടെ സ്വഭാവം എടുത്തു...
"അമ്മേ... ഹൂ ...."
എൻ്റെ കയ്യിൽ പിച്ചിയതാണ്. ആഹാ നല്ല വേദന. ഒരു കാര്യവും ഉണ്ടായില്ല. ആൻ്റി കളിയാക്കിയതിന് ഉപരി ഞാൻ ചിരിച്ചതാണ് ആൾഡെ പ്രശ്നം ഒടുക്കത്തെ നഖം ആണ് പിശാശിന്.... വെട്ടാൻ പറഞാൽ വീണ്ടും നീട്ടി വളർത്തും... ഞാൻ ജ്യൂസ് ടിപോയിൽ വച്ചിട്ട് അമ്മുവിനെ നോക്കി... അവള് വീണ്ടും പിണക്കം കാണിച്ചു ഇരുന്നു... ഇത് കണ്ടിട്ട് എല്ലാവരും കൂട്ടച്ചിരിയിൽ നിന്ന് പൊട്ടിച്ചിരിയായി...
അതുംകൂടി ആയതോടെ അമ്മു വേഗം എഴുന്നേറ്റ് പോകുവാൻ തുടങ്ങി... സോഫയിൽ നിന്ന് എഴുന്നേറ്റതും ഞാൻ കൈയിൽ പിടിച്ച് വീണ്ടും ഇരുത്തി...
"എന്നെ വിട്... ഞാൻ പോണു..."
പെണ്ണ് എൻ്റെ കൈ തട്ടിമാറ്റി വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്... എൻ്റെ വലത്തേ കൈകൊണ്ട് അമ്മുവിനെ പിന്നിൽ കൂടി അവളുടെ വലത് ഷോൾഡറിൽ മുറുക്കെ പിടിച്ചിരുത്തി... ഇപ്പോ ആളൊന്ന് അടങ്ങി... പക്ഷേ മുഖം വെറെ വശത്തേക്ക് ആണ് പിടിച്ചിട്ടുള്ളത്...
"അമ്മൂസേ... നോക്കിയേ...."
ഞാൻ മറുകയ്യിൽ എൻ്റെ ജ്യൂസ് എടുത്ത് അമ്മുവിൻ്റെ നേരെ വേണോ എന്ന രീതിയിൽ നീട്ടിക്കൊണ്ട് വിളിച്ചു... അവള് തല തിരിച്ചു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു... പെട്ടെന്ന് തന്നെ എൻ്റെ കയ്യീന്ന് ജ്യൂസ് വാങ്ങി കുടിച്ചു തീർത്തു... ശേഷം എൻ്റെ കൈ തട്ടിമാറ്റി പെട്ടെന്ന് ചാടിയെഴുന്നേറ്റ് എൻ്റെ മടിയിൽ കേറി എൻ്റെ ഇടത്തെ വശത്തേക്ക് കാലിട്ട് ഇരുന്നു... ഒപ്പം കൈകൾ എൻ്റെ കഴുത്തിലൂടെയും ചുറ്റി എൻ്റെ കവിളിൽ അമർത്തി ഒരുമ്മ തന്നു. ശേഷം കയ് വിട്ട് എൻ്റെ തോളിലേക്ക് ചാഞ്ഞു. എന്നിട്ട് എൻ്റെ വലത്തെ കൈ അവൾ ഇരു കൈകൊണ്ടും പിടിച്ചു അവളുടെ മടിയിൽ വച്ച് ആൻറിയെയും അങ്കിളിനെയും നോക്കി ഗോഷ്ടികൾ കാണിച്ചു. എൻ്റെ കൈ മുറുക്കെ
💬 Comments
View all comments