0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2683

പിടിച്ചിട്ട് ഇത് എൻ്റെയാണ് എൻ്റെ മാത്രം എന്ന പോലെ...

"ഓ... അവളും അവളുടെയൊരു പുന്നാര ചേട്ടനും... വേറെ ആർക്കും ചേട്ടന്മാര് ഇല്ലാത്ത പോലെ... ഒന്ന് പോടി പെണ്ണെ..."

അമ്മുവിൻ്റെ പ്രഹസനം പിടിക്കാഞ്ഞിട്ടാവോ ആൻ്റി വീണ്ടും അമ്മുവിനെ കളിയാക്കി...

"അതെ... ഇത് എൻ്റെ ചേട്ടനാ... അമ്മക്കെന്താ... ഉമ്മ..."

അമ്മു അത്രയും പറഞ്ഞുകൊണ്ട് വീണ്ടും എൻ്റെ കവിളിൽ ഉമ്മവെച്ചു... അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയിരുന്നു.. കണ്ണുകൾ ചെറിയ നനവിൽ വെട്ടി തിളങ്ങിയിരുന്നു... ഇതെല്ലാം കണ്ടിട്ട് ആകെ കിളിപോയ അവസ്ഥ ആയി ഞാൻ... എല്ലാവരും ഇരിക്കുമ്പോൾ... പെണ്ണിന് ഒരു മടിയും ഇല്ല... എന്നാലും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് ഇരുന്നു... പക്ഷേ നേരത്തെ ഉണ്ടായിരുന്ന ടെൻഷൻ കുറഞ്ഞ പോലെ...

അങ്കിളും ആൻ്റിയും ആ നിമിഷം സന്തോഷത്തോടെ നോക്കി ഇരുന്നു... ആൻ്റി അവളെ പോര് കുത്തുമെങ്കിലും അവളെ ജീവനാണ്. എപ്പോഴും അവളുടെ കാര്യത്തിൽ ആൻ്റിക്ക് പ്രത്യേക കരുതൽ ഉണ്ട്.

"എൻ്റെയും ചേട്ടനാ... "

പെട്ടെന്ന് ഒരു കുഞ്ഞ് ശബ്ദം. നന്ദുട്ടനും ചെറുതായി വിധുമ്പിക്കൊണ്ട് എൻ്റെ ഇടത്തെ കൈയിൽ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു...

അത് കണ്ടതോടെ എല്ലാവർക്കും ചിരി പൊട്ടി... അമ്മുവും ഞാനും പൊട്ടിച്ചിരിച്ചു... നന്ദുട്ടനെ ഞാൻ ചേർത്തുപിടിച്ചു....

അങ്ങനെ കുറച്ച് നേരംകൂടി ഇരുന്നു സംസാരിച്ചതിനു ശേഷം ഞാൻ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് പോയി...

ഡാടികൂൾ ഇരുന്ന് ന്യൂസ് കാണുന്നുണ്ട്... ഞാൻ മെല്ലെ ഒരു ചിരി നൽകി അമ്മയെ തേടി പോയി... മിക്ക ആൺപിള്ളേരെയും പോലെ അമ്മയോട് ആണ് എനിക്ക് കൂടുതൽ അടുപ്പം.. പക്ഷേ ഇത്രയും നല്ല ജീവിതം എനിക്ക് തന്നതിന് അങ്ങേരോട് എത്ര നന്ദി പറഞ്ഞാലൂം തീരില്ല. എന്നാല്  ആ നന്ദിയും സ്നേഹവും കാണിക്കാനുള്ള അവസരം പുള്ളി തരില്ല. ലേശം കടുപ്പക്കാരൻ ആണ്.. പക്ഷേ ചിലപ്പോഴൊക്കെ ഭയങ്കര സ്നേഹം ആയിരിക്കും..ഇടയ്ക്ക് തമാശയും  പറയും..  ഞാൻ എൻ്റെ ഓരോ കാര്യങ്ങളും 

💬 Comments

View all comments