0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2684

ചെയ്യുന്നതു കണ്ടിട്ട് അച്ഛന് ഒരുപാട് സന്തോഷം വരുമ്പോഴാണ് അങ്ങനെയാവുന്നെ എന്നാണ് അമ്മ പറയാറ്.

അമ്മ വഴി അച്ഛൻ എൻ്റെ ഒട്ടുമിക്ക കാര്യങ്ങളും അറിയൂം... എന്നാലും ഞാൻ നേരിട്ട് പോയി പറയും. അപ്പൊ പുള്ളിയുടെ അഭിപ്രായം പുള്ളിയും പറയും. എന്നിട്ട് നിനക്ക് ഇഷ്ടപ്പെട്ടപോലെ ചെയ്തോളാൻ പറയും.  എൻ്റെ തീരുമാനങ്ങളിൽ പുള്ളി അധികാരം കാണിക്കാറില്ല. എൻ്റെ ഇഷ്ടം തന്നെയാണ് പുള്ളിയുടെയും ഇഷ്ടം. പക്ഷേ ഇടഞ്ഞാൽ കൊല കൊമ്പൻ ആണ്.

അമ്മ ഡിന്നറിനുള്ള ഒരുക്കത്തിലാണ്... അമ്മയെ കുറച്ച് സഹായിച്ചതിന് ശേഷം ഞങൾ ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ പുതിയ സംരംഭത്തെ കുറിച്ച് അച്ഛൻ സംസാരിച്ചു.. വിവരങ്ങൾ പറഞ്ഞുതന്നു.. സമയം പോലെ എന്നോട് പോയി നോക്കാനും പറഞ്ഞു.

"ഓ.. അങ്കിള് പറഞ്ഞിരുന്നു... ഞാൻ പോയി നോക്കിക്കോളാം..."

ഞാൻ മറുപടി നൽകി... അച്ഛൻ വീണ്ടും എന്തോ ആലോചിച്ചുകൊണ്ട് ഭക്ഷണം കഴിക്കൽ തുടർന്നു...

"ജിത്തു... നിൻ്റെ ബാക്കി കാര്യങ്ങള് എന്തായി... രണ്ടുമൂന്ന് ഇൻ്റർവ്യൂവും എക്സാമുകളും കഴിഞ്ഞില്ലേ... അതിൻ്റെ എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ..."

അച്ഛൻ്റെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി... പുള്ളി എൻ്റെ ഭാവി പരിപാടികൾ എന്തായെന്ന് അറിയുവാനായി ചോദിച്ചു...

അച്ഛൻ പത്തി മടക്കിയിട്ടുണ്ടെങ്കിൽ അത് അമ്മയുടെ മുന്നിൽ ആണ്... അമ്മ കലിപ്പ് ആയാൽ പിന്നെ അച്ഛനേലും വലുതാണ്... അതോടെ അവസാനം അച്ഛൻ സമാധാന ചർച്ചക്ക് വിളിക്കും... പക്ഷേ അമ്മ അങ്ങനെ പെട്ടെന്ന് ഒന്നും കലി കേറുന്ന ടൈപ്പ് അല്ല... വളരെ സൗമ്യമായേ ഇടപെഴുകൂ... ഒരു രക്ഷ ഇല്ലെങ്കിൽ മാത്രേ മറ്റേ വഴി ഉപയോഗിക്കൂ...

"ഒരിടത്ത് നിന്ന് വിളിച്ചിരുന്നു... **********###### ലിമിറ്റഡ് എന്നാണ് സ്ഥാപനത്തിൻ്റെ പേര്. ഫൈനൽ ഇൻ്റർവ്യൂ ഡേറ്റ് അറിയിക്കാന്നു പറഞ്ഞിട്ടുണ്ട്... അവരുടെ HR ഡിപ്പാർട്ട്മെൻ്റിലെക്ക് ആണ് പോസ്റ്റിംഗ്. അതുംകൂടി കഴിഞ്ഞിട്ട് പറയാന്നു വിചാരിച്ചു...അതാ.."

ഞാൻ എൻ്റെ നിലവിലെ കര്യങ്ങൾ വ്യക്തമാക്കി... ഞാൻ അങ്ങനെ ഉഴപ്പില്ലെന്ന് അച്ഛന് അറിയാം...അമ്മ വഴി എല്ലാം അറിയുകയും ചെയ്യും.

💬 Comments

View all comments