0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2685

എന്നാലും പുള്ളി ഇടയ്ക്ക് കാര്യങ്ങൾ എന്നോട് തിരക്കും.. പക്ഷേ ഈ കാര്യം അമ്മക്കും അറിയില്ലായിരുന്നു... ഞാൻ മെയിനായിട്ട് നോക്കുന്നത് ഒരു ബാങ്കിലേ മാനേജിംഗ് പോസ്റ്റ് ആണ്. ഇന്ത്യയിലും യുഎഇ ലും ബ്രാഞ്ചുകൾ ഉണ്ട്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിൽ അവര് പ്രമുഖരാണ്... കിട്ടിയാൽ ലൈഫ് സെറ്റ് ആണ്... അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നു...

ഭക്ഷണത്തിന് ശേഷം അമ്മയോട് ലേശം കത്തിവെച്ച് ഞാൻ കിടക്കാനായി റൂമിലേക്ക് പോയി...

സമയം രാത്രി 11 മണി ⏰

ഫോൺ നോക്കിപ്പൊ വാട്സാപ്പിൽ ഫ്രെണ്ട്സിൻ്റെ മെസ്സേജുകൾ ഉണ്ട്. അവരെ നാളെ കാണണം... അവർക്ക് മറുപടി കൊടുത്ത് ഫോൺ വച്ചതും നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ കേട്ടു....

ഞാൻ എടുത്ത് നോക്കി. സ്ക്രീനിൽ 'Ammus🥰😍' എന്ന് കണ്ടതും എൻ്റെ കണ്ണുകൾ വിടർന്നു...

"ഗുഡ് നൈറ്റ് ജിത്തേട്ടാ... ഉമ്മാ...😘😘..."

എന്നതായിരുന്നു മെസ്സേജ്... അത് വായിച്ചുകൊണ്ട് ഞാൻ ചിരിച്ചു... സാധാരണ ഗൂഡ്നൈറ്റ് മാത്രേ ഉണ്ടാവറൊള്ളു... ഇന്നിപ്പോ അതിൻ്റെ കൂടെ രണ്ടക്ഷരം കൂടുതലുണ്ട്...

ഞാൻ ഗുഡ്നൈറ്റ് മാത്രം അയച്ചു ഫോൺ വച്ചതും വീണ്ടും ഫോണിൽ ശബ്ദങ്ങൾ മുഴങ്ങി...നോക്കിയപ്പോൾ അവള് തന്നെയാണ് മെസ്സേജ് അയച്ചതു.. അവളെ അധികം പ്രോത്സാഹിപ്പിച്ചാൽ ശരിയാകില്ല എന്ന് തോന്നി. നേരത്തെ അങ്ങനെ സംബവിച്ചുപോയി. അതിൻ്റെ കാരണം എനിക്കറിയില്ല... അതുകൊണ്ട് ഞാൻ ഫോൺ അവിടെ തന്നെ വച്ചു.....

ഈ ഒരു ദിവസം നടന്നത് മൊത്തം ഞാൻ ഒന്നൂടെ ഓർത്തു... ഒരു സ്വപ്നത്തിൽ നിന്നാണ് തുടങ്ങിയത്.. അതിൽ ശെരിക്കും അമ്മു തന്നെ ആയിരുന്നോ എൻ്റെ ഭാര്യയായി വന്നതെന്ന് എനിക്ക് തോന്നി... അത് ഓർത്തപ്പോൾ തന്നെ എന്നിൽ ശ്വാസഗതി ഉയരുന്നത് ഞാൻ അറിയുന്നു...

ഇനി അതിലെ പോലെ അമ്മു എൻ്റെ ജീവിതപങ്കാളി ആയി വന്നാൽ...? ഓഹ്... ഓർക്കുമ്പോൾ തന്നെ എന്തോ പോലെ... ഞാൻ പെട്ടെന്ന് ബോധം കൈവരിച്ചു... ഇല്ല ശരിയാവില്ല... ഞാൻ മനസ്സിനെ പറഞ്ഞ് തിരുത്തുവാൻ ശ്രമിച്ചു... എന്നാൽ ഇന്ന് ഞാൻ

💬 Comments

View all comments