Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
വയ്യാത്ത പോലെ..."
എന്ന് പറഞ്ഞുകൊണ്ട് അമ്മു മുഖം എൻ്റെ വശത്തേക്ക് തിരിച്ചു ...
ഏയ് കണ്ടിട്ട് കുഴപ്പം ഒന്നും ഇല്ല... പക്ഷേ ആള് സാഡ് ആണ്.. എന്താണാവോ... മുഖത്തേക്ക് നോക്കുന്നില്ല.
"എവിടെ.... ഏട്ടൻ നോക്കട്ടെ... എണീറ്റേ..."
ഞാൻ ബെഡ്ഡിൻ്റെ ക്രാസിയിൽ ചാരി ഇരുന്നുകൊണ്ട് അമ്മുനെ മെല്ലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...
അമ്മു ചിണുങ്ങിക്കൊണ്ട് എഴുന്നേറ്റു. ശേഷം എന്നെ നോക്കി വയ്യാത്ത ഭാവം വരുത്തി നിരങ്ങി എൻ്റെ അടുത്തേക്ക് വന്നിരുന്നു... എന്നിട്ട് എൻ്റെ വയറിനു മേലെ നെഞ്ചിന് താഴെ ആയ ഭാഗത്ത് തല വെച്ച് ചരിഞ്ഞ് കിടന്ന് ഇടത് കൈ എൻ്റെ മേലെ ചുറ്റി.
"ആഹ്... ഇനി പറ... എന്തോ പറ്റി ചുന്ദരിക്ക്... ഹമ്മ്..?"
ഞാൻ ഇടത് കൈ കൊണ്ട് പുറത്തുകൂടി അവളെ ചേർത്ത് പിടിച്ച് മെല്ലെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു...
"ഹും... ഒന്നുല്ല ജിത്തെട്ടാ... പെട്ടെന്ന് എന്തോ തല വേദനിക്കുന്ന പോലെ..."
അമ്മു വളരെ ശാന്തതയോടെ പറഞ്ഞ് ഒന്ന് കുറുകി ചേർന്ന് കിടന്നു... ഞാൻ തലയിൽ തഴുകിയ കൈ കൊണ്ട് അവളുടെ നെറ്റിയിൽ വച്ച് നോക്കി...
ഏയ് ചൂടൊന്നും ഇല്ല... ചിലപ്പോ പെട്ടെന്ന് ഉണ്ടായത് ആവാം...
"അമ്മൂ... ഹോസ്പിറ്റലിൽ പോണോടാ...?"
ഞാൻ ചെറിയ കരുതലോടെ ചോദിച്ചു... ഒപ്പം തലയിൽ തഴുകുന്നത് തുടർന്നു...
"ഊ..ഹും... വേണ്ട.... ഇങ്ങനെ കിടന്നാൽ മതി ഏട്ടാ... കുറച്ച് ആശ്വാസം ഉണ്ട്..."
അമ്മു കണ്ണുകൾ അടച്ചുകൊണ്ട് മറുപടി നൽകി. ഞാൻ അമ്മുൻ്റെ പുറത്തും മെല്ലെ തടവി കൊടുത്തുകൊണ്ട് ഇരുന്നു...
"ആഹാ... എന്താ ഒരു കാഴ്ച... എന്താ സ്നേഹം... ശാസിക്കാൻ വന്ന ചേട്ടൻ കൊച്ചിനെ പാട്ട് പാടി ഉറക്കുകയാണോ...?"
റൂമിലേക്ക് ഒരു ഗ്ലാസിൽ ജൂസും കൊണ്ട് വരുന്ന വഴി അമ്മൂനെയും എന്നെയും കണ്ട ആൻ്റി പറഞ്ഞു കളിയാക്കി...
ഞാൻ തല ചെരിച്ച് നോക്കിയതും ആൻ്റി അടുത്ത് എത്തിയിരുന്നു...
"ജിത്തുട്ടാ... ഇത് കുടിക്ക്..."
ആൻ്റി എനിക്ക് നേരെ ജൂസ് നീട്ടിക്കൊണ്ട് പറഞ്ഞു... ഞാൻ അത് വലതുകൈകൊണ്ട് വാങ്ങി ഒരു സിപ് ഇറക്കി... മാംഗോ ജൂസ് ആണ്...
"ഇത് എന്താ സംഭവം... ഇത്രേം നേരം ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ.."
ആൻ്റി
💬 Comments
View all comments