0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2583

അമ്മുൻ്റെ കിടപ്പ് കണ്ടിട്ട് എന്നോടായ് തിരക്കി...

"ഏയ്... പ്രശ്‌നോന്നുല്ല.. അവൾക്ക് തല വേദനിക്കുന്നൂ എന്ന് പറഞ്ഞു കിടക്കുന്നതാ..."

ഞാൻ ആൻ്റിക്ക് മറുപടി നൽകി... ഒപ്പം ജൂസ് കുടിച്ച് പാതിയാക്കി ടേബിളിൽ വച്ച്... അമ്മു അപ്പോഴും കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടക്കുകയാണ്...

"ഡീ.... പെണ്ണെ... എന്ത്ന്നാ നിനക്ക്... ഇത്രേം നേരം ഐസ്ക്രീംമും തിന്ന് നന്ദുട്ടനെ പോര് കുത്തി ഇരുന്നതല്ലേ... ഇപ്പോ എന്താ പെട്ടെന്ന് ഒരു തലവേദന"

ആൻ്റി അമ്മുൻ്റെ പുറത്ത് തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. അവള് അത് ഇഷ്ടപ്പെടാത്ത പോലെ ശബ്ദം ഉണ്ടാക്കി തുടങ്ങി. ഒപ്പം എൻ്റെ മേലെ ഉള്ള പിടിയും മുറുക്കി.

അത് എനിക്ക് ഇഷ്ടായില്ല...

"ചുമ്മാ ഇരി ആൻ്റി... അതിനെ ശല്യം ചെയല്ലേ... വയ്യാത്തോണ്ട് അല്ലേ.."

ഞാൻ ആൻ്റിടെ കൈ പിടിച്ച് മാറ്റിക്കൊണ്ട് പറഞ്ഞു... അൽപ്പം ദേഷ്യത്തോടെ തന്നെ...

"ദേ... ചെറുക്കാ... ഈ സാധനത്തിൻ്റെ ഇന്നൊന്നും കണ്ട് തുടങ്ങിയതല്ല ഞാൻ... ആദ്യം നിനക്കാ ഒന്ന് തരേണ്ടത്... ഡീ... അമ്മു... എഴുന്നേറ്റ് പോയി കുളിക്ക് ആദ്യം... കോളജിൽ പോയി വന്നിട്ട് ഡ്രസ്സ് പോലും മാറിട്ടില്ല... അല്ല അതെങ്ങനെയാ കോളജിൽ പോയാൽ അല്ലേ... ചേട്ടനേം കൂട്ട് പിടിച്ച് തെണ്ടി തിരിഞ്ഞ് നടക്കും.. ബാക്കി ഉളളവർ ഒന്നും അറിയില്ല എന്നാ വിചാരം.."

എന്നെ ഒന്ന് ഇടക്കണ്ണിറട്ട് നോക്കീട്ട് ആൻ്റി എല്ലാം എടുത്തടിച്ച് പറഞ്ഞു... അവസരം വന്നാൽ ആൻ്റിയും മോളും കണക്കാ.. വായിൽ വന്നത് അടിച്ച് വിടും...

"ഞാൻ തെണ്ടാൻ ഒന്നും പോയില്ല..കോളജിൽ തന്നാ പോയെ... അമ്മ വെറുതെ ഓരോന്ന് പറയല്ലേ..."

അത്രയും നേരം തളർന്ന പൂ പോലെ കിടന്ന അമ്മു തല പൊക്കി മറുപടി പറഞ്ഞു... ഇവൾ തന്നെ അല്ലെ ഇത്രയും നേരം വയ്യാതെ കിടന്നത്.. ഒന്നും അങ്ങോട്ട് കത്തുന്നില്ല...

"ദേ... കൂടുതൽ സംസാരിച്ചാ ഒന്നങ് തരും ഞാൻ.. എണീറ്റ് കുളിച്ച് വേഷം മാറിയേ... എന്നിട്ട് കിച്ചണിലേക്ക് വാ... കുറച്ച് പച്ചക്കറി നന്നാക്കണം... അതെങ്കിലും ചെയ്ത് താ.. ഇപ്പോ അച്ഛൻ വരും..."

ചെറിയ ആജ്ഞാപന ഭാവത്തോടെ ആൻ്റി ഇത്രയും പറഞ്ഞുകൊണ്ട് അമ്മൂൻ്റെ ബാഗും സാധനങ്ങളും അടക്കി വച്ചു... അമ്മു വീണ്ടും

💬 Comments

View all comments