0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2643

കിടപ്പായി...

കിച്ചണിൽ ചെറിയ ചെറിയ സഹായങ്ങൾ മാത്രേ പെണ്ണ് ആൻ്റിക്ക് ചെയ്ത് കൊടുക്കൂ. ഈ പറയുന്ന പോലെ ആൻ്റിയും ഒരുപാടങ്ങ് അവളെക്കൊണ്ട് ചെയ്യിക്കില്ല.. ഇനി കൊളമാവതെ ഇരിക്കാൻ ആണാവോ...

"ആൻ്റീ....."

ഞാൻ ആൻ്റിയെ മതി എന്ന അർഥത്തിൽ നീട്ടി വിളിച്ചു. ശേഷം കണ്ണുകൊണ്ട് പൊയ്ക്കോ അവള് വരും എന്ന് പറഞ്ഞു ആക്ഷൻ ഇട്ടു...

"ഓ... ശരി ശരി... ചേട്ടനും ചേട്ടൻ്റെ കുഞ്ഞാവയും എന്താന്ന് വെച്ചാ ആയിക്കൊ... നമ്മളില്ലേ..."

ലേശം സെൻ്റി അടിച്ച് ആൻ്റി ഞങ്ങളെ നോക്കി ചിരിച്ചു ... എന്നിട്ട് എൻ്റെ കവിളത്ത് ഒന്ന് പിച്ചിക്കൊണ്ട് ചെറു ചിരിയോടെ കിച്ചണിലേക്ക് പോയി...

"അമ്മൂസേ... എണീക്കഡാ... പോയി കുളിച്ച് വേഷം മാറ്.. അപ്പൊ ഓകെ ആവും..."

അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ കക്ഷിയെ തട്ടി വിളിച്ചു.. ഇവിടെ ആള് അതെ കിടപ്പ് ആണ്.. ഒന്നൂടെ എന്നെ ചുറ്റി പിടിച്ചതല്ലാതെ വെറെ മാറ്റം ഒന്നും ഇല്ല...

"ജിത്തു ചേട്ടാ..."

അതാ വന്നു അടുത്ത ഐറ്റം... നന്ദുട്ടൻ ആണ്... കയ്യിൽ ഐസ്ക്രീമിൻ്റെ പാക്കും ഉണ്ട്...

"ആ... വന്നാ... ഇതെന്തോന്ന് മൊത്തം തീർക്കുമോ... ബാക്കി നാളെ കഴിക്കാടാ.. അല്ലേൽ ചൊമ വരുട്ടോ..."

ബെഡ്ഡിനരികിൽ വന്ന് നിന്ന് ഐസ്ക്രീം കഴിക്കുന്ന നന്ദുട്ടനോട് ആയി പറഞ്ഞു...

"ഇല്ല ചേട്ടാ... ഞാൻ ഇത്തിരി കൂടി കഴിക്കോളൂ.. ബാക്കി നാളെ കഴിച്ചോളാ... ട്ടോ"

എന്ന് പറഞ്ഞു നന്ദുട്ടൻ എൻ്റെ മേലെ ചാരി കിടക്കുന്ന അമ്മുൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്... ഇതെന്താ സംഭവം എന്ന ഭാവത്തിൽ...

"അമ്മു ചേച്ചി എന്താ ഇങ്ങനെ കിടക്കുന്നെ... ചേട്ടാ...."

അവൻ അവൻ്റെ സംശയം എന്നോട് ചോദിച്ചു.

"ചേട്ടൻ വന്നു നോക്കിപ്പോഴേ അമ്മു ചേച്ചിക്കേ തലവേദനിക്കുന്നുന്ന്... അതോണ്ട് കിടക്കുന്നതാ..."

അത്രയും പറഞ്ഞു ഞാൻ മെല്ലെ ചിരിച്ചു.. അമ്മുന് രണ്ട് കൊടുക്കാം എന്ന് പറഞ്ഞു വന്നതല്ലേ ഞാൻ... അപ്പൊ ഇങ്ങനെ കണ്ടാൽ ആർക്കും സംശയം തോന്നുമല്ലോ...

പക്ഷേ നന്ദുട്ടൻ അമ്മുൻ്റെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കുന്നുണ്ട്... പെട്ടെന്ന്..

" ജിത്തുചേട്ട നോക്കിയേ... അമ്മുവേച്ചി എന്നെ കൊഞ്ഞനം കുത്തുന്നു... ദേ.. ദേ.. ചേച്ചിക്ക് ഒരു കുഴപ്പൊമില്ല... ചേട്ടൻ വഴക്ക് പറയാതിരിക്കാൻ

💬 Comments

View all comments