0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.1K

കുറച്ച് കാര്യങ്ങൾ തീർപ്പാക്കാനുണ്ട്...അതിൽ ജോലിക്കാര്യവും, കഫേയിലെ കൊച്ചും , ഇപ്പോ നടന്നതും എല്ലാം പെടും... വീട്ടില് ചെല്ലുമ്പോ എൻ്റെ കാര്യം തീരുമാനം ആവുന്നാ തോന്നണേ...

പെട്ടെന്നാണ് ഞാൻ ഇപ്പോ നടന്ന സംഭവം ഓർത്തത്..

"എൻ്റെ പൊന്ന് മൈരേ ഞാനൊരു ആയിരം തവണ നിന്നോട് പറഞ്ഞേണ്ട്.... അവളെ യക്ഷിന്നു വിളിച്ചോണ്ട് ചെല്ലല്ലെന്ന്.... നിനക്ക് എന്തിൻ്റെ കേടാടാ... "

നേരത്തേയുള്ള അങ്കത്തെ കുറിച്ച് ഞാനവനോട് ലേശം സീരിയസായി പറഞ്ഞു.... എവിടെ... എപ്പോഴും പോലെ അവനതൊന്നും കേട്ടഭാവം നടിച്ചില്ല... ചിരി തന്നെ...

ഞാനങ്ങനെ എപ്പോഴും തെറിയൊന്നും പറയാറില്ല... ഇങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഫ്രെണ്ട്സ് സർക്കിളിൽ അറിയാതെ നാവിൽ വരും എന്ന് മാത്രം...

അമ്മുവിന് ഒട്ടും ഇഷ്ടല്ലാത്ത കാര്യാണ് ഈ തെറി പറച്ചിൽ... ഇടക്കെന്തോ കാര്യത്തിന് അവളോട് കലിപ്പായപ്പോ രണ്ട് തെറി എൻ്റെ വായീന്നു ചാടി... പോരെ പൂരം... പിന്നെ എന്നെ കൊന്നില്ലെന്നെ ഒള്ളു... കുറെ പിച്ചും മാന്തും സഹിച്ചു... ഇഷ്ടംപോലെ തവണ സോറിയും പറയിച്ചു പിന്നാലെ നടത്തി ലേശം.... എന്നിട്ടാണ് അവസാനം പ്രശ്നം ഒതുങ്ങിയത്... പിന്നെ കുറച്ച് നാള് അത് വെച്ച് ബ്ലാക്ക്മെയിലിങ്... അങ്ങനെ അങ്ങനെ...

"ഹ..ഹാ.. ചുമ്മാ... നല്ല രസല്ലേ അതിൻ്റെ ദേഷ്യം കാണാൻ....."

കാറിലിരിക്കുന്ന അമ്മൂനെ നോക്കിയതിന് ശേഷം അവൻ എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു...

"ഉവ്വ... നല്ല രസാ... ഇടയ്ക്ക് രസങ്കൂടി സാമ്പാറാവും... അപ്പൊ ഇതിലും നൈസാണ്... എന്നെക്കൊണ്ട് ബാക്കി പറയിക്കരുത് നീ...."

അമ്മുൻ്റെ ഇടയ്ക്കുള്ള ഓന്ത് സ്വഭാവത്തെ കുറിച്ച് ഞാനൊരു തമാശ രൂപേണ പറഞ്ഞു...

അവൻ അത് കേട്ട് ചിരിച്ചു...

"ആ ചെറുതിലെ പോലെ

💬 Comments

View all comments