0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3440

ഹൊ ഗയാ കിസീ കാ
അബ് രാസ്താ മില് ഗയാ ഖുഷി കാ..."

പുറത്തേക്കും നേരെയും നോക്കി ഇങ്ങനെ പാടിക്കൊണ്ടിരുന്നു... ഇടക്ക് ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ എന്നെയും ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു....

അവള് പാടുന്നത് കേട്ടിട്ട് ഞാനറിയാതെ സ്റ്റിയറിങ്ങിൽ താളം പിടിച്ച് ചിരിച്ചുകൊണ്ട് മെല്ലെ വരികൾ മൂളി... അരുത് എന്ന് മനസ്സ് പറഞ്ഞതാണ്... പക്ഷേ നമ്മടെ കൊച്ചിൻ്റെ സൗണ്ട് കേൾക്കുമ്പോൾ അറിയാതെ ആസ്വദിച്ച് മെല്ലെ മൂളിപ്പോകും...

അത് കണ്ടിട്ടെന്തോ യക്ഷിടെ ചുണ്ടിലും ചിരി വിരിഞ്ഞു... അൽപ്പം നാണത്തോടെ ആണെന്ന് മാത്രം... പിന്നെ ഒന്നും നോക്കില... ചുണ്ട് അടച്ചുപിടിച്ച് ലേശം കലിപ്പ് ലുക്കിൽ വണ്ടി ഓടിച്ചു...

അത് കണ്ടതും അവൾക്ക് ചിരി കൂടി... അല്പ നേരം വായ് പൊത്തി ഇരുന്നു... ഇടയ്ക്ക് എന്നെ നോക്കിയിരുന്നു...

"എന്തടി..."

ഞാനൊന്നു തറപ്പിച്ച് ചോദിച്ചതും മറുപടിയായി ഉമ്മ വയ്ക്കുന്ന പോലെ ആക്ഷൻ ഇട്ടു... എന്നിട്ടൊരു കുണുങ്ങി ചിരിയും ഒപ്പം പുരികം പൊക്കലും...

മലര്... അത് കണ്ടതുകൊണ്ടോ എന്തോ... എൻ്റെ മനസ്സൊന്നു പതറി... ഇവൾക്കിത്രയും ഭംഗി ഉണ്ടായോ...? ആ പവിഴ ചുണ്ടുകൾ കടിച്ചെടുത്താലോ എന്ന് വരെ ആലോചിച്ച് പോയി... ആരോ പറഞ്ഞത് ശരിയാ നിങ്ങൾ പ്രണയത്തിൽ ഏർപ്പെടുമ്പോൾ നിങ്ങൾ കാണുന്ന പലതിനും പഴയതിനേക്കാൾ സൗന്ദര്യം തോന്നുമെന്ന്...

അവളും ഞാനും ഇതുപോലെ വണ്ടിയിൽ പോകുമ്പോൾ, ബാൽക്കണിയിൽ ചായ കുടിച്ചിരിക്കുമ്പോളൊക്കെ ഇങ്ങനെ ചെറുതായി പാട്ട് പാടുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യാണ്... അത് അവൾക്ക് നല്ലതുപോലെ അറിയാം...

മിക്കപ്പോഴും ഹിന്ദി പാട്ടാണ് പാടാറ്... ഇവൾക്ക് ഹിന്ദിയിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്... സിനിമ, സീരിയൽ, പാട്ട് എന്നിവ ഹിന്ദി ആണ് കൂടുതൽ ഇഷ്ടം...

ഇവള് കാരണം ഞാനും ചെറുതായിട്ട് ഹിന്ദി അഡിക്ട് ആയിട്ടുണ്ട്...

ഓരോന്ന് ആലോചിച്ചു അങ്ങനെ വണ്ടി ഓടിച്ചു... പിന്നെ വീടെത്തുന്നവരെ അങ്ങനെ കാര്യായിട്ടൊന്നും മിണ്ടീല... പാട്ടുകൾ മാറി മാറി വന്നപ്പോൾ അവളും അതിനൊപ്പം മെല്ലെ പാടിക്കൊണ്ടിരുന്നു.... ഇടക്ക് ഞാനും ഒന്നു മൂളി...

...................................

സമയം വൈകീട്ട് 6 മണി⏰......

കാറ് ബേസ്മെൻ്റിലെ പാർക്കിങ്ങിൽ ഇട്ട ശേഷം ഞാൻ വണ്ടിയിൽ നിന്നിറങ്ങി നടന്നു... അധികം മൈൻഡ് ചെയ്യണ്ട എന്ന് കരുതി...

പിന്നിലെ

💬 Comments

View all comments