0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.1K

തന്നെ നല്ലരീതിയിൽ ബിസ്സിനസ്സ് വളർത്തിക്കൊണ്ട് പോകുന്നു...

പക്ഷേ നമ്മക്ക് ജോലി തന്നെ ശരണം. അതുകൊണ്ട് തന്നെ അത്യാവശ്യം കഷ്ടപ്പെട്ട് തന്നെയാ പഠിച്ചതും, പാസായതും. ഇല്ലേൽ കാർന്നോമാരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും... നേരെ പറഞാൽ എൻ്റെ അച്ഛൻ എന്നെ എടുത്തിട്ട് അലക്കും എന്ന്... പക്ഷേ ഇതുവരെ അങ്ങനൊരു അവസരം വന്നിട്ടില്ല...

..................,,,,,,,,,,,,,,

"മൈരേ... കൊണക്കല്ലേട്ടാ അധികം...."

ദേഷ്യം കൊണ്ടുള്ള ചെറിയ അസ്വസ്ഥത കാണിച്ചുകൊണ്ട് അവൻ പറഞ്ഞു... ചുമ്മാ തമാശയ്ക്ക് എന്നപോലെ...

"ഹൊ..ഹോ.... സാറ് കലിപ്പായല്ലോ... "

വീണ്ടും കളിയാക്കിക്കൊണ്ട് ഞാൻ ചിരിച്ചു....

തുടർന്ന് അവൻ്റെ ബിസിനസ് തിരക്കുകളും ഞാൻ അമ്മുവിൻ്റെ കൂടെ കോളേജിൽ പോയതും സാറിനെ കണ്ടതും തുടങ്ങിയ കാര്യങ്ങള് ഓരോന്നും തമ്മിൽ പറഞ്ഞൊണ്ടിരിക്കുന്ന നിമിഷം കാറിൻ്റെ നീട്ടി രണ്ടു ഹോൺ മുഴങ്ങിയത് കേട്ടു....

"കീ..... കീ....."

അതെൻ്റെ കാറിൽനിന്ന് ആയതുകൊണ്ട് ആരുടെ വകയാണെന്ന് ചിന്തിക്കേണ്ടി വന്നില്ല...

"ആ നിനക്കുള്ള വിളിയെത്തിയല്ലോ...യക്ഷി ബാക്കി വെക്കുമോ നിന്നെ..."

അവസരം കിട്ടിയപ്പോ അവൻ തിരിച്ചും ആക്കി...

അല്പനേരായി ഞങ്ങളുടെ വർത്താനം തുടങ്ങിയിട്ട്... യക്ഷിക്ക് ബോറടിച്ച് കാണും...

പറഞ്ഞപോലെ വിദ്യാർത്ഥി ജീവിതത്തിനുശേഷം ഓരോ തിരക്കുകളും കടമകളും ചേക്കേറിയതോടെ ഞങ്ങളുടെ കൂടിക്കാഴ്ചകൾ , സംസാരങ്ങൾ, പരിപാടികൾ എന്നിവ എല്ലാരെപോലെ കുറഞ്ഞു എന്ന് പറയുന്നത് ശരിയാണ്... എന്നാല് ഒരാവശ്യം അല്ലെങ്കിൽ ഒരു പ്രശ്നം വന്നാൽ ആദ്യം തേടുന്നത് ഞങൾ തമ്മിലാണ്... അതിലൊരു മാറ്റം വന്നിട്ടില്ല..

എന്തൊക്കെയായാലും പഠിക്കുമ്പോഴുള്ള എൻജോയ്മെൻ്റ് ഒന്ന് വേറെതന്നെയാണ്... അത് കഴിയുമ്പോഴേ നമ്മക്ക് മനസ്സിലാവൂ അവർ എത്രത്തോളം നമ്മളോട് അലിഞ്ഞിരുന്നു എന്ന്... തിരിച്ചുവരാത്ത ഓർമകളെ നിങ്ങൾക്ക് സ്തുതി...

"ആഹ്....ഈ പെണ്ണിന് ചിലനേരത്ത് പ്രാന്താണ്..."

💬 Comments

View all comments