Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
ഞാൻ കഷ്ടിച്ച് ഒരു പുച്ഛഭാവം മുഖത്ത് വരുത്തി ഒന്നു മൂളിവിട്ടു... മായാവിയിലെ സലിം കുമാറിനെ പോലെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ...
അവൾടെ നോട്ടം കണ്ടിട്ടോ ഞാൻ ശ്രദ്ധിക്കാതെ നിന്നിട്ടോ മുഖത്തെ പുച്ഛം കണ്ടിട്ടോ എന്തോ അമ്മു എൻ്റെ കയ്യിലൊരു പിച്ച് വച്ചങ്ങ് തന്നു... അത്യാവശ്യം വേദനയുണ്ടായി... പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് വേദന കൂടിയെന്ന് തോന്നുന്നു...
"ഊ.... മാറി നില്ലങ്ങട്..."
ഞാൻ കൈ കുടഞ്ഞ് അവളെ തള്ളിമാറ്റികൊണ്ട് പറഞ്ഞു.... അൽപ്പം വേദനിച്ചതുകൊണ്ട് സ്വാഭാവികമായുള്ള കോപം മുഖത്ത് പടർന്നു... അമ്മൂനെ നോക്കിയതും പെണ്ണ് നിന്ന് ചിരിക്കുന്നു...
ഇവൾടെ ഈ ചിരി ഞാൻ നിർത്തുന്നുണ്ട്.... ടൈം ആവട്ടെ മോളെ.... ഞാൻ മനസ്സിൽ പറഞ്ഞു...
"യ്യോ.... എൻ്റേട്ടന് നൊന്തോ... എവിടെ നോക്കട്ടെ...."
അതെ ചിരിയോടെ കുണുങ്ങി എന്നോട് അടുത്തുകൊണ്ട് പറഞ്ഞു..... പിന്നാലെ വീണ്ടും കയ്യിൽ തൂങ്ങി നിന്നു...
"വിട്ടേ... നീയ്...."
വെറുതെ പറയാമെന്ന് മാത്രം... എൻ്റെടുത്തെല്ലാം അവൾക്ക് തോന്നുമ്പോലെയാണ്...
ഈ പെട്ടെന്നുള്ള മാന്തലും പിച്ചാലും എന്നെ ദേഷ്യം പിടിപ്പിക്കുമെങ്കിലും അതിന് ശേഷമുള്ള അവൾടെ നോട്ടവും ചിരിയുമാണ് എന്നെ തളർത്തുന്നത്... അവൾടെ മുഖത്ത് വെറുതെ ഒന്ന് നോക്കിയാൽ മതി എൻ്റെ ഉള്ള് അലിയും... പിന്നെ കുറച്ച് ഗോഷ്ടിയും ഉണ്ടെങ്കിൽ പറയണ്ട...
പറഞ്ഞപോലെ ഞാനവളെ നോക്കിയതും ആ കുട്ടിത്തവും സ്നേഹവും പ്രണയവും മാറി മാറി വരുന്ന ആ മുഖം കണ്ടപ്പോത്തന്നെ എൻ്റെ മനസ്സ് വീണ്ടും അവൾക്ക് വേണ്ടി വാതിൽ തുറന്ന് കൊടുത്തപോലായി...
ഞാൻ ഒന്നലിഞ്ഞു എന്ന് അവൾക്ക് മനസ്സിലായതും അവൾടെ മുഖം നാണം നിറഞ്ഞ ചിരികൊണ്ട് തുടുത്തു...
ആ നിമിഷം ആസ്വദിച്ചുകൊണ്ട് നിൽക്കെ ലിഫ്റ്റ് നാലാമത്തെ നിലയിലെത്തി എന്ന അനൗൺസ്മെൻ്റ് ലിഫ്റ്റിൽ മുഴുകി...
...................................
കൈയും കുടഞ്ഞ് പെട്ടെന്നവളെ തള്ളി മാറ്റി ലിഫ്റ്റിൽ നിന്നിറങ്ങി നടന്നപ്പോഴും അമ്മു എൻ്റെ പിന്നാലെ ബാഗും തൂക്കി ടയിൽസിൽ ഹീൽസും ഉരച്ചുള്ള നടത്തം കാതിൽ ഒഴുകിയെത്തി... ഒപ്പം അവളുടെ ഗന്ധവും ശരീരത്തിൻ്റെ ചൂടും എന്നിൽ എത്തിചേർന്ന നിമിഷം ആ രംഗം പൂർണ്ണമായതുപോലെ....
"ഓ... ന്തൊരു ദേഷ്യാ... ൻ്റേട്ടന്... ഹും..."
നടക്കുന്നതിനിടെ വീണ്ടും എൻ്റെ ഇടംകൈയിൽ മുറുകെ തൂങ്ങിക്കൊണ്ട് അവൾ പറഞ്ഞു...
ഇടക്ക്
💬 Comments
View all comments