Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
ആശ്വാസം കിട്ടും...
പക്ഷേ ഈ സാധനത്തിനെ തെറി പറയാൻ പറ്റില്ല, തല്ലാൻ ഒട്ടും പറ്റില്ല... തെറി പറഞ്ഞാല് പിന്നെയും ഒരുവിധം ഒപ്പിക്കാം... പക്ഷെ തല്ലിൻ്റെ കാര്യം അറിയില്ല... കാരണം ഇതുവരെ അവളെ ഞാൻ തല്ലിയിട്ടില്ല... ചുമ്മാ തമാശയ്ക്ക് പോലും... അവൾ എന്തേലും തല്ലുകൊള്ളിത്തരം ഒപ്പിച്ചിട്ട് എനിക്ക് ദേഷ്യം വന്നാൽ കൂടെ തല്ലാൻ കഴിയാറില്ല... എപ്പോഴും സംഭവിക്കുന്നപോലെ അതിൻ്റെ മുഖം കാണുമ്പോ തന്നെ നമ്മടെ പാതി ദേഷ്യം പോകും... പിന്നെ പ്രശ്നം സീരിയസ് ആണെങ്കി അവളുടെയും മുഖം മാറും.. അപ്പൊ പിന്നെ പറയേ വേണ്ട അവളെ സമാധാനിപ്പിച്ചിട്ടേ എനിക്കും സമാധാനം കിട്ടൂ....
പിന്നെ ഇടക്ക് അവളുമായി തല്ലുപിടിക്കുന്നത് മനപ്പൂർവ്വം ആണല്ലോ.. അത് അവൾക്കും അറിയാം...
"ഹൊ...ന്തൊരു നോട്ടമാ... കണ്ണൊക്കെ പൊട്ടും ഇപ്പോ...."
അമ്മു എൻ്റെ കവിളിൽ ഇരുകയ്കൊണ്ടും പിടിച്ച് കുനിഞ്ഞുകൊണ്ട് മുഖം എൻ്റെ മുഖത്തോട് അടുപ്പിച്ച് തലയാട്ടി കുഞ്ഞിപ്പിള്ളേരെ കൊഞ്ചിക്കുന്നത്പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു....
"ൻ്റേട്ടാ... ഞാനൊരു ജോക്ക് പറഞ്ഞാലേ... ഹിഹി..."
അവളുടെ കുസൃതി നിറഞ്ഞ ആ പറച്ചിലും കള്ളച്ചിരിയും കണ്ടതോടെ എൻ്റെ മുഖത്തും ചെറിയ ചിരി വിടർന്നു... അതവൾ കാണാതിരിക്കാൻ എൻ്റെ നോട്ടം മാറ്റി...
പക്ഷേ പണി പാളി... എൻ്റെ നോട്ടം പോയത് അവളുടെ നെഞ്ചിലേക്കാണ്.... ആ വെള്ള കുർത്തക്കും കഴുത്തിൽനിന്ന് തൂങ്ങി കിടക്കുന്ന നേർത്ത സ്വർണ്ണമാലക്കും ഇടയിൽക്കൂടി നെഞ്ചിൽ തിങ്ങി നിൽക്കുന്ന ആ രണ്ട് മാംസമുഴുപ്പുകളുടെ ഇടയിലെ വിടവ് എൻ്റെ കണ്ണുകളിൽ പതിഞ്ഞു....
പെട്ടെന്ന് ഒരു തരിപ്പാണ് എൻ്റെ ശരീരത്തിലൂടെ പോയത്.... മുൻപ് പലതവണ അവളെന്നോട് അടുത്തിഴകുമ്പോഴൊക്കെ ഇങ്ങനെ അവളുടെ നെഞ്ചിലെ നഗ്നത അല്പമായി ഞാൻ പല
💬 Comments
View all comments