0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.3K

നോട്ടത്തോടെയും ശബ്ദത്തിലൂടെയും അമ്മു ആ ചോദ്യം എനിക്ക് തിരിച്ചുതന്നു...

ഒരുപാട് പ്രതീക്ഷ നിറഞ്ഞ ഭാവത്തോടെ അമ്മു എന്നെ നോക്കി... ഏത് നിമിഷവും എൻ്റേതാവാനുള്ള മോഹവുമായി നടക്കുന്നവൾക്ക് ഈ രണ്ട് ദിവസത്തിനിടയിൽ എൻ്റെ സമീപനം നൽകിയ ധൈര്യമാണ് ആ ചോദ്യം എന്നത് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല...

വേണമെങ്കിൽ ഒരു വാക്കിലൂടെ എനിക്ക് ഈ നിമിഷം അവളെ സ്വന്തമാക്കാൻ പറ്റും.. അവളത് കൊതിക്കുന്നുണ്ടെന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്.. പക്ഷേ വേണ്ട... അത് അവളാണ് യാഥാർത്ഥ്യമാക്കേണ്ടത് എന്ന വാശി എന്നിലേക്ക് വീണ്ടും വന്നു...

കാരണം എന്നെപ്പോലെ ഒരു സുപ്രഭാതത്തിൽ ഉള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞതല്ല അവൾ... എന്നോടുള്ള അഘാതമായ പ്രണയം വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന് ഓരോ പ്രവർത്തിയിലൂടെയും വാക്കുകളിലൂടെയും എന്നെ ആ വലയത്തിൽ വീഴ്ത്തിയതായിരിക്കാം ഈ യക്ഷി... എന്നിട്ടിപ്പോ എൻ്റെ അരയിലിരുന്നു എന്നെ പ്രേമിച്ചൂടെ എന്നൊരു ചോദ്യവും..

നടക്കില്ല മോളെ... അങ്ങനെ എളുപ്പത്തിൽ നീ മീൻപിടിക്കണ്ട...

"അയ്യാ.... കൊള്ളാലോ യക്ഷിടെ പൂതി.... പ്രേമം പോലും.. ഹഹ... പൊയ്ക്കേ നീ..."

വീണ്ടും വിഷയം മാറ്റാൻ എന്നപോലെ കളിയായി പറഞ്ഞിട്ട് അമ്മുവിൻ്റെ കഴുത്തിലും തോളിലുമായി മുഖമിട്ടുരച്ചുകൊണ്ട് അവളെ ഇക്കിളിയാക്കി...

"ഹൂ ഹു..... ഏട്ടാ..... ഹിഹി.... ഹി..."

അവിടം അങ്ങനെ കാണിക്കുമ്പോൾ അവൾക്ക് വേഗം ഇക്കിളിയാക്കും... അതുകൊണ്ട് തന്നെ അവൾ കുടു കുടാ കുലുങ്ങി ചിരിക്കാൻ തുടങ്ങി...

ആ കുലുക്കത്തിൽ ഒരു താങ്ങിനായി ഞാൻ മെല്ലെ അടിവച്ച് കൈവരിയിലേക്ക് അവളേം കൊണ്ട് പുറം ചാരി നിന്നു...

അൽപ്പം കഴിഞ്ഞതും ഞാൻ നോക്കിപ്പോ അവളുടെ ചിരി നിന്നു... ഒരു പൂച്ചക്കുട്ടിയെ പോലെ എൻ്റെ തോളിൽ കിടക്കാണ്

💬 Comments

View all comments