0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.3K

യക്ഷി... കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ട്... ഇത്രേ ഒള്ളു എൻ്റെ യക്ഷി....

"അമ്മൂസേ.... എന്തോ പറ്റി.. ഡാ..."

പയ്യെ ആ നനവ് എൻ്റെ ബനിയനിലും മേലിലും അറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നവളെ വിളിച്ചു...അടുത്തത് ഇനിയെന്താവോ എന്ന് ആലോചിക്കാതിരുന്നില്ല...

"എത്ര നാളായ്.... ഏട്ടനെന്നെ ഇങ്ങനെ എടുത്തിട്ട്...."

അല്പനേരം കഴിഞ്ഞു അവൾ മറുപടി തന്നു.... ബെസ്റ്റ്... ഇതായിരുന്നോ... ഞാനൊരു ആശ്വാസത്തോടെ ആ പഴയ കാര്യങ്ങൾ ഓർത്തു...

ഏകദേശം നന്ദുട്ടൻ വലുതാവുന്നത് വരെ ഇടക്ക് വഴക്കിന് ശേഷം അമ്മു എന്നെക്കൊണ്ട് അവളെ ഇങ്ങനെ എടുപ്പിക്കുമായിരുന്നു... നന്ദു കുഞ്ഞായിരിക്കുമ്പോ ഞാനും അമ്മയും എടുത്ത് പുന്നാരിക്കുന്നത്കണ്ട് അസൂയമൂത്തിട്ടാണ് കള്ളി.. അതുകൊണ്ട് ഇടക്ക് അമ്മനേക്കൊണ്ടും അവളെ എടുപ്പിക്കും. പിന്നെപ്പിന്നെ അവൻ വലുതായതോടെ ആ കലാരൂപം മെല്ലെ അവസാനിപ്പിച്ചു.... അതാണിപ്പോ കുത്തിപ്പൊക്കിയത്.

നാളിത്രയായിട്ടും അവളിതൊക്കെ ഓർമയുണ്ടോ?.... ഇപ്പോഴും ഇതൊക്കെ അവൾ ആഗ്രഹിക്കുന്നുണ്ടോ?

ഒരുകണക്കിന് എന്തായാലും നന്നായി...മറ്റേ ഭീഷണിയുടെ കാര്യം ഇനി പയ്യെ മറന്നോളും..... ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു...

"ഇപ്പോ ഒന്നിനും സമയുല്ലാ ഈ കൊരങ്ങന്.... ഹും..."

പരിഭവം പോലെ പറഞ്ഞ് അവൾ എൻ്റെ കവിളിൽ പിച്ചി...
എന്ത് പെട്ടെന്നാ എൻ്റെ കൊച്ചിൻ്റെ ഭാവം മാറിയത്... പാവം...

"എന്നാ ഇനി എല്ലാ ദിവസോം എൻ്റെ കൊച്ചിനെ ഏട്ടൻ ഇങ്ങനെ എടുത്തോണ്ട് നടക്കാം... പോരെ..."

അവളെ കളിയാക്കി പറഞ്ഞുകൊണ്ട് ഞാൻ ചിരിച്ചു...

"പോട.. കൊരങ്ങാ... ഹിഹി...."

കളിയാക്കിയത് ആസ്വദിച്ചതെന്നോണം അവൾ ചിരിച്ചു...

"അമ്മൂസെ... മതി... ഇറങ്ങിക്കേ... എൻ്റെ കൈ വേദനിക്കുന്നു...."

അൽപ്പം കഴിഞ്ഞ് കൈ വേദനിച്ചപ്പോൾ ഞാനവളോട് പറഞ്ഞു...

"മ്മ്ഹൂം... കുറച്ച് നേരംകൂടി... പ്ലീസ്...."

ആ പഴയ കുഞ്ഞമ്മുവിനെ പോലെ കെഞ്ചിക്കൊണ്ട്

💬 Comments

View all comments