Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
അതിലും കൂടുതലിഷ്ടാണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ...
കുറച്ച് കഴിഞ്ഞ് വാതിൽ തുറന്ന് നോക്കിപ്പോ ആള് പോയിട്ടുണ്ട്.. ഇല്ലേൽ ആൻ്റിടെ കയ്യീന്ന് മേടിച്ച് കൂട്ടേണ്ടി വരും... പക്ഷേ ഉടനെ തന്നെ അവളൊരു തിരിച്ചുവരവ് നടത്തും...
എന്നെ കടിച്ച് കൊല്ലാൻ... എൻ്റെ പാവം യക്ഷി... അങ്ങനെ ഓരോന്ന് ആലോചിച്ച് ചുമ്മാ കിടന്നു....
പെട്ടെന്ന് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.... എടുത്ത് നോക്കിപ്പോ ബിബിയാണ്... നാളെ വൈകുന്നേരം കൂടാനാണ്.... വേറൊന്നോല്ല വീക്കെൻഡ് കൂടിക്കാഴ്ച തന്നെ... ചുമ്മാ ഞങൾ മൂന്നാളും ചായ അല്ലെങ്കിൽ എന്തേലും ഫുഡ് കഴിച്ചിട്ട് ഓരോന്ന് പറഞ്ഞിരിക്കും...
പഠിത്തം കഴിഞ്ഞതിന് ശേഷം ഇതൊക്കെയാണ് ഞങൾ ഒത്തുള്ള നിമിഷങ്ങൾ.... ഇടയ്ക്ക് അമ്മുനേം നന്ദൂനേയും കൊണ്ടോവാറുണ്ട്...
.........................,...................,......,........
പിന്നീട് അമ്മു എന്നെ തിരക്കി വന്നെങ്കിലും എൻ്റെ അച്ഛൻപുള്ള ഉള്ളതുകൊണ്ട് കലിപ്പിച്ചുളള നോട്ടം മാത്രം തന്നിട്ട് ഒരു പാവത്തെപോലെ തിരിച്ചുപോയി... അച്ഛനുള്ളപ്പോ അമ്മു മാതൃകാ യുവതിയാണ്...
അവൾ ഊമയാണെന്ന് വരെ തോന്നും... അച്ഛൻ എന്തേലും ചോദിച്ചാൽ വളരെ ഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുക... ഇതിൻ്റെ ഒരു തരി പോലും ജയൻ അങ്കിളിനു അവൾ കൊടുത്തിട്ടില്ല എന്നതാണ് സാരം...
പുള്ളി അവളുടെ അടുത്ത കൂട്ടുകാരൻ എന്നപോലെയാണ്... അങ്കിളും അങ്ങനെ തന്നെ...
ഭക്ഷണം കഴിച്ചപ്പോൾ അച്ഛൻ്റെ വക സ്ഥിരം ചോദ്യങ്ങൾ ഉണ്ടായി... ഒപ്പം ഷോപ്പിനായുള്ള ബിൽഡിംഗ് പോയി നോക്കിയോ എന്ന ചോദ്യവും... അവിടെ പോയി നോക്കിയതും രഘു ചേട്ടനോട് ചർച്ച ചെയ്തതും ചുരുക്കി അങ്ങ് പറഞ്ഞു...
"മ്മ്... നീയധികം ഇതിലിടപെട്ട് നിൻ്റെ സമയം ചുമ്മാ കളയണ്ടാ.... അതൊക്കെ ഞാനും ജയനും കൂടി നോക്കിക്കോളാം..."
അൽപ്പം വെള്ളം കുടിച്ചിട്ട് പുള്ളി പറഞ്ഞു...
💬 Comments
View all comments