Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
"ഏയ്... അത് സാരമില്ലച്ചാ..."
അൽപ്പം വിനയം കാട്ടി ഞാനും പറഞ്ഞു...
"വേണ്ടെടാ... ഇത് ഞങ്ങടെയൊരു നേരമ്പോക്കായി കണ്ടാമതി.... നിനക്ക് ഇൻ്റർവ്യൂം എക്സാമും വേറെം കാര്യങ്ങളൊക്കെ ഉള്ളതല്ലേ... അത് നല്ലപോലെ നടക്കട്ടെ....."
എൻ്റെ ഭാവിയെ ഓർത്ത് ഒരുപദേശം പോലെ പറഞ്ഞു...
"ഓ... അത് ഞാൻ നോക്കുന്നുണ്ട്..."
ഞാൻ എളിമയോടെ മറുപടി കൊടുത്തു...
"ഹ്മ്... ശരി... ഞാൻ എഴുന്നേക്കുവാ..."
ഒന്ന് മുരണ്ട ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അച്ഛൻ എണീറ്റു.... അമ്മ നേരത്തെ കഴിച്ച് കഴിഞ്ഞ് ഞങ്ങടെ കഥയും കേട്ട് ഇരിക്കാണ്...
.......................,,...........,..,......,............
"അമ്മൂനെ നീയെന്തുട്ടാ ചെയ്തേ ജിത്തൂ...."
പാത്രം കഴുകി ഓരോന്ന് ഷെൽഫിൽ വയ്ക്കുന്നതിനിടെ അമ്മ ചോദിച്ചു...
കിച്ചണിൽ അമ്മേടെ അടുത്ത് നിന്ന് സംസാരിക്കാർന്ന് ഞാൻ... എല്ലാ ആൺമക്കളും പോലെ ഞാനും അമ്മയും പ്രത്യേകം കൂടുന്ന ടൈം ആണിത്... എന്തൊക്കെ നടന്നാലും ഈ പരിപാടി മുടങ്ങാറില്ല...
എൻ്റെ വിശേഷങ്ങളും പ്രശ്നങ്ങളും അമ്മ അറിയുന്നത് ഈ പരിപാടിയിലാണ്.... ഇടക്ക് കൊച്ച് കൊച്ച് പിണക്കത്തിലും പരിഭവത്തിലും ആണ് തീരാറ്...
"ഞാനോ..?. എന്ത് ചെയ്തെന്ന്...?"
ഞാനൊന്നു സംശയിച്ചു... ഇനി ഈ പൊട്ടി പെണ്ണെങ്ങാനും എന്തേലും...? ഏയ് ഇല്ല.... അവളത്രക്ക് ബോധമില്ലാത്തവളല്ല...
"ആ... എനിക്കറിയില്ല... ഒരുമാതിരി പൊട്ടൻകടിച്ച പോലെയാ കൊച്ച് ഓരോന്ന് കാട്ടുന്നേ... നിതേം പറഞ്ഞു രണ്ടോസായിട്ട് എന്തോ പറ്റീണ്ടെന്ന്...."
അമ്മ സാരി തുമ്പുകൊണ്ട് കൈ തുടച്ചിട്ട് പറഞ്ഞ് മെല്ലെ ചിരിച്ചു...
ഈ പെണ്ണ് തുടക്കം തന്നെ മനുഷ്യനെ കുഴീല് ചാടിക്കും... ഞാൻ മനസ്സിൽ പറഞ്ഞു...
"ആ... എനിക്കറിയില്ലേ...."
ഒന്നുമറിയാത്ത പോലെ ഞാൻ കയ്യൊഴിഞ്ഞു...
"ഹ്മ്... ഉവ്വ... നേരത്തേം കണ്ടു.... കണ്ണും നിറച്ച് ചിരിച്ചോണ്ട് തുള്ളിചാടി പോകുന്നത്..."
💬 Comments
View all comments