0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 90.7K

ഞാൻ ചുമ്മാ ചിരിച്ചു നിന്നെയൊള്ളു... എന്തേലും മിണ്ടിയാൽ തൂക്കും...

"എന്താന്ന് ചോദിച്ചപ്പോ എനിക്കൊരു ഉമ്മയും തന്നു.... ഹഹ..."

അമ്മക്ക് വാത്സല്യം തുളുമ്പി... അല്ലേലും അറിയാല... അമ്മു എന്ന് പറയുമ്പോഴേക്കും അമ്മയുടെ വായിൽ തേൻ വരും...

"അമ്മേടെ മോളല്ലേ.... അപ്പൊ ലേശം പിരി ഇളകിയേണ്ടാവും... അതായിരിക്കും..."

അറിയാതെയൊരു തൂക്കിയ വർത്താനം എൻ്റെ വായിൽവന്നു...

"ഒന്ന് പോടാ ചെറുക്കാ... നിനക്ക് അസൂയയാ... എന്നെ ഭയങ്കരിഷ്ടാ എൻ്റെ മോൾക്ക്... അതാണ്.... അല്ലാണ്ട് നിന്നെപ്പോലല്ല...."

അമ്മ പൊരുവിളി തുടങ്ങി...

"ഓ... ശരി സമ്മതിച്ചു... നിങ്ങളൊരു അമ്മേം മോളും... ഞാൻ പോട്ടെ..."

ഫ്രിഡ്ജിൽ നിന്ന് ഒരു ആപ്പിള് എടുത്തുകൊണ്ട് ഞാൻ മെല്ലെ ഒഴിവാകാൻ നോക്കി....

"നീ വേഗമൊരണ്ണത്തിനെ കെട്ടിക്കൊണ്ട് വാടാ... അപ്പൊ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും സൊന്തായിട്ടൊരു മോളെ കിട്ടുലോ..."

സ്ഥിരം ആക്കലോടെ അമ്മ തുടങ്ങി... എന്നിട്ട് ചുമ്മാ മുഖം ചുളിച്ചു...

അമ്മ പേടിക്കണ്ട... വൈകാതെ തന്നെ അമ്മേടെ അമ്മുക്കുട്ടി തന്നെ അമ്മേടെ മോളായിട്ട് വരും...അന്നേരം എന്നെ കൊള്ളാതിരുന്നാൽ മതി... ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു...

"ഉവ്വ... ഒരു മോളുള്ളത് തന്നെ സഹിക്കാൻ പറ്റണില്ല... പിന്നെയാ അടുത്തത്..."

അമ്മുനെ പറഞ്ഞ് ചുമ്മാ തട്ടി വിട്ടു... പിന്നെ മെല്ലെ അമ്മേടെ അടുത്ത് ചെന്നു....

"ഹ്മ്.. നിനക്ക് തമാശ... ഞാനെൻ്റെ വിഷമം ആരോടാ പറയാ..."

അമ്മ സെൻ്റിയായി... ഇടക്ക് എന്നെ കളിയാക്കും എന്നുള്ളത് ശരിയാ.. ഒരു മോളില്ലാത്തത് അമ്മക്ക് വലിയ വിഷമം ഒക്കെയുണ്ട്... പക്ഷേ ഇങ്ങനെ ഒരു സീരിയൽ സ്റ്റൈൽ സെൻ്റി ആദ്യമായിട്ടാണ്...

ഇത്രക്ക് കൊതിയുണ്ടോ ഒരു മരുമോളെ കിട്ടാൻ..ഞാൻ മനസ്സിൽ ഓർത്തു... അന്നേരം എന്തോ

💬 Comments

View all comments