Chapter Title : മലർവാടി 2 [Mizmu-The copier]
വർക്ഷോപ്പിൽ എത്തി അജിയുമായി കത്തി വെച്ച് ഇരുന്നു
അവൻ പണിയിലും പിന്നെ ആളുകളും ഉണ്ടായത് കൊണ്ട് വേറെ കാര്യങ്ങളൊന്നും പറഞ്ഞില്ല...
ഉച്ചക്ക് ഞാൻ വീട്ടിലേക്ക് പതുക്കെ മുൻ വശം വഴി വീട്ടിലേക്ക് കയറുമ്പോ മുന്നിൽ ഒന്ന് തപ്പി...ഇല്ല പരിചയമില്ലാത്ത ചെരിപ്പൊന്നുമില്ല
ധൈര്യമായി അകത്തു കയറി
അമ്മയോട് ചോറും ചോദിച്ചു അടുക്കളയിലേക്ക് ചെന്നു
അമ്മയും അച്ചുവും കാര്യമായ എന്തോ ചർച്ചയിലാണ്
എന്നെ കണ്ടതും
അച്ചു :നീ എന്തിനാ ലച്ചൂനെ കണ്ടപ്പോ ഓടിയത് ?
അഭി : ഒന്നുല്ല
അച്ചു : നീ അവിടെ ഇരിക്കുന്നതും നീ ഓടുന്നതും അവൾ കണ്ടു ...
അവൾ വന്നത് ഇഷ്ട്ടാവാത്തത് കൊണ്ടാണോ എന്ന് ചോദിച്ചു പാവം
അഭി :പേടിച്ചിട്ടാണെന്ന് ...പറഞ്ഞൂടെന്നോ...
അച്ചു :നീ എന്തിനാ പേടിക്കുന്നെ ...അവൾ നിന്നെ കടിക്കോ ?
അഭി : അത് അതുക്കും മേലെയാണ് ...
അമ്മെ… ചോറ്
അച്ചു :നിനക്കിന്ന് ചോറില്ല ... മോൻ ഇന്ന് പട്ടിണി കിടന്നോ ..ചെല്ല്
ഞാൻ ദയനീയമായി അമ്മയെ നോക്കി
'അമ്മ അച്ചുവിനെ നോക്കി വിഷമത്തോടെ നിൽക്കുന്നു
അല്ലെങ്കിലും അവളാണ് ഇവിടത്തെ രാജാവ് ...അവൾ പറഞ്ഞത് നമ്മൾ അനുസരിച്ചോണം
അത് അമ്മയായാലും അച്ഛനായാലും
ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു ...
റൂമിലെത്തി വാതിൽ കുറ്റിയിട്ട് കിടന്നു ..കുറച്ചു കഴിഞ്ഞപ്പോഴേക്കും വയറ് തള്ളക്കു വിളി തുടങ്ങി ..വെള്ളം കുടിച്ച് ആശ്വസിപ്പിച്ച് ഞാൻ കിടന്നു
രാത്രിയായിട്ടും ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല
ഏകദേശം എട്ടുമണിയായപ്പോൾ അച്ചു വന്ന് വാതിലിൽ മുട്ടി ...ഭക്ഷണം കഴിക്കാൻ
താഴേക്ക് വരാൻ പറഞ്ഞു പോയി ...
ഞാൻ റൂം
💬 Comments
View all comments