Chapter Title : മലർവാടി 2 [Mizmu-The copier]
തുറന്നില്ല ...താഴേക്ക് പോയതുമില്ല
കുറച്ചു കഴിഞ്ഞ് അച്ചു വീണ്ടും വന്നു വിളിച്ചു ...ഞാൻ മിണ്ടിയില്ല ..വാതിലും തുറന്നില്ല
അവൾ പല കുറി വന്ന് വിളിച്ചു ...നമ്മളുണ്ടോ പോവുന്നു
വാശി... അല്ലാതെന്താ ... വിശന്നിട്ടാണെങ്കിൽ കൊടല് കരിഞ്ഞ് മണക്കാനും തുടങ്ങി
പക്ഷെ ഈഗോ പോകാൻ സമ്മതിച്ചില്ല
പിന്നെ എങ്ങിനെയൊക്കെയോ തിരിഞ്ഞു മറിഞ്ഞ് കിടന്ന് നേരം വെളുപ്പിച്ചു
പിറ്റേന്ന് ഞായറാഴ്ച ...
വിശന്നിട്ടാവും നേരത്തെ എണീറ്റു...ഫോൺ എടുത്തു നോക്കി ചാർജ് കുറവാ ...എടുത്തിട്ട് കാര്യമില്ല
അവിടെന്ന് തന്നെ അജിയെ വിളിച്ചു തെണ്ടി എടുക്കുന്നില്ല
അവനെ പറഞ്ഞിട്ടും കാര്യമില്ല ...അവന് ആകെ ലീവ് ഒരു ഞായറാഴ്ചയാണ് ..അത് അവൻ ഉറങ്ങി മുതലാക്കും
കുളിച്ച് മാറ്റി നേരെ താഴേക്ക് നടന്നു ...താഴെ അച്ചുവും അമ്മയും ഉണ്ട്
ഞാൻ രണ്ട് പേരെയും മൈൻഡ് ആക്കാതെ നേരെ പുറത്തെക്ക് നടന്നു
അച്ചു : അഭി ... അഭി
ഞാൻ മൈൻഡ് ആക്കിയില്ല
'അമ്മ : മോനെ ചായ വേണ്ടേ
അഭി :ഞാൻ പുറത്തൂന്ന് കഴിച്ചോളാം
തിരിഞ്ഞ് നോക്കാതെ തന്നെ മറുപടിപറഞ്ഞു
എന്റെ ബൈക്കും എടുത്ത് പുറത്തേക്ക് പോയി
അപ്പുവേട്ടന്റെ ചായക്കടയുടെ മുന്നിലെത്തി വണ്ടി നിർത്തി ...നേരെ കടയിലേക്ക് കയറി
അഭി : അപ്പുവേട്ടാ... എന്താ കഴിക്കാനുള്ളെ ... കനത്തില് പോന്നോട്ടെ
അപ്പുവേട്ടൻ : മോനെ അഭി എന്താ ഇത്ര നേരത്തെ ... പതിവില്ലാത്തതാണല്ലോ
അഭി : വീട്ടില് ...ചായക്ക്...കഴിക്കാൻ വല്യ സുഖമില്ലത്ത കടിയ ... അപ്പൊ നേരെ ഇങ്ങോട്ട് പോന്നു
അപ്പുവേട്ടൻ : എന്നാ ...നല്ല പുട്ടും ബീഫും എടുക്കട്ടേ
അഭി : എടുക്കെട്ടെന്നോ ...
💬 Comments
View all comments