Chapter Title : മലർവാടി 2 [Mizmu-The copier]
വേഗമിങ്ങെടുക്ക് അപ്പുവേട്ടാ
അപ്പുവേട്ടൻ : ഇപ്പൊ തരാം ... സുശീലേ ..പുട്ടും ബീഫും എടുത്തോ ...
അഭി അച്ഛൻ ഇവിടെ ഇല്ലേ ?
അഭി : ഇല്ല ... ഒമാനിലാണ് ... അവിടെ എന്തോ പുതിയ പരിപാടി നോക്കുന്നുണ്ട്
അപ്പുവേട്ടൻ : നീ എന്നാ അച്ഛന്റെ ബിസിനെസ്സ് ഒക്കെ നോക്കുന്നത്
അഭി : അച്ഛനെപ്പോലെ വീട്ടിലേക്ക് വരാതെ ബിസിനെസ്സ് നോക്കാൻ എന്നെ കിട്ടൂല
കുടുംബവും ബിസിനസ്സും ഒരുപോലെ കൊണ്ടുപോവാൻ പറ്റുമ്പോ നോക്കാം
അപ്പുവേട്ടൻ : ആ ..അത് മോൻ പറഞ്ഞത് ശെരിയാ ...
അപ്പോഴേക്കും ആവി പറക്കുന്ന പുട്ടും ബീഫും എത്തി ...
രണ്ട് കുറ്റി പുട്ട് ഒറ്റ ഇരുപ്പിന് കേറ്റി
ഇനി ഇപ്പൊ വീട്ടീന്ന് ഒന്നും കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമില്ല
അങ്ങിനെ അവിടന്ന് ഇറങ്ങി ടൗണിലൊക്കെ കറങ്ങി ഉച്ച കഴിഞ്ഞപ്പോ വീട്ടിൽ എത്തി..
ഒന്നും മിണ്ടാതെ അകത്തു കയറി ...അച്ചു സോഫയിൽ ഇരിക്കുന്നുണ്ട്
ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിലേക്ക് പോയി ...അവൾ എന്നെ തന്നെ നോക്കുന്നുണ്ട്
ഞാൻ റൂമിലെത്തി വാതിൽ ചാരി ...കുറ്റിയിട്ടില്ല ..എനിക്കറിയാമായിരുന്നു അച്ചു റൂമിലേക്ക് വരുമെന്ന് ...ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അച്ചു റൂമിലേക്ക് വന്നു
ഞാൻ ഉറങ്ങുന്ന പോലെ അഭിനയിച്ചു ... അവൾ എന്റെ അടുത്തിരുന്നു ഒരുപാട് വിളിച്ചു...
അവസാനം ... നുടുപ്പുറത്ത് ഒരു കുത്ത് കിട്ടിയപ്പോ ഞാൻ ചാടി എണീറ്റു ...
അഭി : എന്താ ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ
അച്ചു : ഉറങ്ങാൻ ഞാൻ സമ്മതിക്കും ... പക്ഷെ ഉറക്കം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല
ഹേ
💬 Comments
View all comments