0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 81.2K

ആണെങ്കി ടീച്ചറേ ... അവളെ എനിക്ക് വേണം

അവളെ എനിക്ക് തരണം ...

അവളെ ഞാനിങ്ങെടുക്കുവാ ...

എന്നാലും ഇത്ര പെട്ടെന്നൊക്കെ ഒരാളോട് പ്രേമം തോന്നോ ... അപ്പൊ ഇതാവും ലവ് അറ്റ് ഫസ്റ്റ് നൈറ്റ് ... അല്ല.... ഫസ്റ്റ് സൈറ്റ് ...അല്ലെ

അപ്പൊ അവളെ ഒന്ന് വളക്കണമല്ലോ ...എങ്ങിനെ ..എനിക്കാണെങ്കിൽ ഇതുവരെ വളച്ചോ പ്രേമിച്ചോ പരിചയവുമില്ല..

ആകെ ഒരു പരിചയം ഉള്ളത് പത്താം ക്ലാസ്സിൽ വെച്ച് ഐ ലവ് യു എന്ന് ഒരു കുട്ടിയോട് പറഞ്ഞതാ ... പറഞ്ഞതെ ഓർമ ഉണ്ടായിരുന്നുള്ളു

അതോടെ പിന്നെ സ്കൂളിൽ കുശാലായിരുന്നു ...

ആദ്യം ക്ലാസ്സിന്ന് പുറത്തായി പിന്നെ അമ്മയായി ...അച്ഛനായി ...ടീച്ചറായി ...ഹെഡ്മാസ്റ്ററായി ...അവസാനം സ്കൂളിന്ന് തന്നെ പുറത്തായി .

അപ്പൊ നിങ്ങള് വിചാരിക്കും ഒരു ''ഐ ലവ് യു'' എന്ന് പറയുന്നത് ഇത്ര വലിയ തെറ്റാണോന്ന് ...ഒരിക്കലുമല്ല ...പ്രശ്നം അതെല്ലായിരുന്നു

ഞാൻ ഇഷ്ട്ടം പറഞ്ഞത് ആ സ്കൂളിൽ തന്നെ പഠിപ്പിക്കുന്ന ...ഹിന്ദി ടീച്ചറിന്റേം ,കണക്ക് മാഷിന്റേം ഒരേ ഒരു മകളായിരുന്നു എന്നതാണ് യഥാർത്ഥ കാരണം...

അതോടെ ഹൃദയത്തിൽ ആദ്യമായി ഉണ്ടായ പ്രേമം ...കിഡ്‌നി വഴി മൂത്രത്തിലൂടെ പുന്തള്ളി

അഥവാ നൊളയിലേ മുള്ളിക്കളഞ്ഞു

പിന്നെ ആദ്യമായാണ് ഒരു പ്രേമം ഉള്ളിലേക്ക് കയറുന്നത്

ആദ്യത്തെ അനുഭവം തന്നെ കൈപായിരുന്നത് കൊണ്ട് ചെറിയ ഉൾഭയം ഉണ്ട്

എന്തായാലും അച്ചു അറിയരുത് ... അറിഞ്ഞാൽ പണിയ ... ഞാൻ അവളെ വളക്കുമ്പഴേക്ക് ..അച്ചു എന്നെ ഒടിക്കും

അങ്ങിനെ എന്തൊക്കെയോ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു

അച്ചു : അഭി ... ഒന്ന് വന്നേ

💬 Comments

View all comments