Chapter Title : മലർവാടി 2 [Mizmu-The copier]
..
ഞാൻ : ആ ...വരുന്നു
എന്താ ...
ഞാൻ അകത്തേക്ക് കയറി ചോദിച്ചു
അച്ചു : നീ ഇവർക്ക് മുകളിലത്തെ മുറിയൊക്കെ കാണിച്ചു കൊടുത്തേ ... എല്ലാം ഞാൻ ക്ലീൻ ചെയ്തു ഇട്ടിട്ടുണ്ട്
പിന്നെ.... ഇവര് ഇനി ഇവിടെ തന്നെ ഉണ്ടാവും ...ഈ വീട്ടുകാരായിട്ട്
ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് മൂളി
ക്ലീൻ ചെയ്തെന്നോ ... അപ്പൊ അവൾക് തന്നെ കാണിച്ചു കൊടുത്താൽ പോരെ ...ഇനി ഞാനെന്തിനാ
ഞാൻ നടന്ന് മുകളിലേക്ക് കയറി ...എന്റെ പിറകെ ബാഗുമായി അവരും
മുകളിൽ തന്നെ 5 റൂമുണ്ട് അവസാനത്തെ റൂമാണ് എന്റേത് അതാണ് മുകളിലത്തെ വലിയ റൂം
ഞാൻ സ്റ്റെപ്പ് കയറി ആദ്യം കാണുന്ന മൂന്നു മുറി കാണിച്ചു കൊടുത്തു
ടീച്ചർ ഒരു മുറിയിൽ കയറി… അനിയത്തിമാർ രണ്ടാളും വേറൊരു മുറിയിലും കയറി
അവരുടെ സംസാരത്തിൽ നിന്നാണ് അത് രണ്ടും ടീച്ചറിന്റെ അനിയത്തിമാരാണെന്ന് മനസ്സിലായത് …
അവരെന്തോ നല്ല സങ്കടത്തിലാണ്… മുഖത്ത് അത്ര തോന്നുന്നില്ലെങ്കിലും മനസ്സിലാവുന്നുണ്ട്
ഞാൻ അവർക്ക് മുറി കാണിച്ചു കൊടുത്തു താഴേക്ക് ചെന്നു...
അച്ചുവും അമ്മയും ഉണ്ട് പൂമുഖത്ത്
ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് അച്ചുവിനോട് കാര്യങ്ങൾ ചോദിച്ചു
അവരുടെ വാടക വീട്… ഓണർ പെട്ടെന്ന് ഒഴിയാൻ പറഞ്ഞെന്നും
പെട്ടെന്ന് വീട് കിട്ടാൻ ബുദ്ദിമുട്ടായുണ്ട് ഇങ്ങോട്ട് വന്നതാണെന്നും പറഞ്ഞു
ഇനി അവർ ഇവിടെ തന്നെ ഉണ്ടാവും എന്നൊക്കെ അവൾ പറഞ്ഞു
അവർക്കു വേറെ ആരുമില്ല ..ഈ മൂന്നു പേരടങ്ങുന്ന കുടുംബം അതാണവരുടെ ലോകം
അമ്മയും അച്ഛനും മരിച്ചിട്ട് വർഷങ്ങളായി ...ആത്മഹത്യ ആയിരുന്നത്രേ …അവര് പ്രേമിച്ചു ഒളിച്ചോടി
💬 Comments
View all comments