0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 81.8K

വന്നതായിരുന്നു ...അത് കൊണ്ട് വേറെ കുടുംബക്കാർ ആരുമില്ല ..എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല

പിന്നെ ഇവരെ നോക്കി വലുതാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ടീച്ചർ ...

ടീച്ചറുടെ നേരെ താഴെ ഉള്ളത് അനുപമ ...അനു എന്ന് വിളിക്കും ... അവൾക്കൊരു ജോലി ഉണ്ടായിരുന്നു ...ഇപ്പൊ ഇല്ല

ഏറ്റവും ചെറുത് മീനാക്ഷി ...മീനു എന്ന് വിളിക്കും ..ഡിഗ്രിക്ക് പഠിക്കുന്നു സെക്കന്റ് ഇയർ

മീനു ...നല്ല പേര് .. എന്റെ പെണ്ണിന്റെ പേര് കൊള്ളാലോ

എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു

.

അമ്പടി ജിഞ്ചിന്നാങ്കടി ...

അപ്പൊ ഇന്നലെ ഇവരോടായിരിക്കും അച്ചു ഫോണിൽ സംസാരിച്ചത്

വാടക…,വീട് എന്നൊക്കെ പറഞ്ഞാരുന്നല്ലോ ..

അതേതായാലും നന്നായി ...ജീവിതത്തിൽ നല്ലൊരു സുന്ദരിക്കുട്ടിയെ കിട്ടിയല്ലോ ...

പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ലല്ലോ ...ഇനി ഇപ്പൊ ഇവിടേ ആദ്യമായി വന്ന ഒരു മടിയുണ്ടാവും ...

ചേട്ടൻ വൈറ്റിംഗാണ് മോളെ ...മീനൂ .. എടുത്തോളാം ... സമയമുണ്ടല്ലോ

.

അങ്ങനെ ആ രാത്രി എല്ലാവരും ഒരുമിച്ച് ഫുഡ് കഴിക്കുമ്പോ.

അഭി : ചമ്മന്തി കൊള്ളാലോ അച്ചു ... ഒരു പ്രത്യേക ടേസ്റ്റ്

അച്ചു : അത് ..മീനൂസ് സ്പെഷ്യലാണ്

അഭി :ആണോ ... അടിപൊളിയായിട്ടുണ്ട് .

ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു ..ആ മുഖം കടന്നൽ കുത്തിയപോലെ

എന്നെ മൈൻഡ് ചെയ്യുന്നേയില്ല

ഒരു അഭിന്ദനം കിട്ടുമ്പോ ചിരി അല്ലെ വരേണ്ടത് ...ഇനി ഇവള് കേട്ടത് മാറിയോ

അച്ചു : അവള് ..വന്നപ്പോഴേ അടുക്കളയിൽ കയറിയതാ ... ഞാൻ വേണ്ടന്നൊക്കെ പറഞ്ഞു..എത്ര പറഞ്ഞിട്ടും കേട്ടില്ല ..പിന്നെ ... ചമ്മന്തി ഉണ്ടാക്കാൻ

💬 Comments

View all comments