Chapter Title : മലർവാടി 2 [Mizmu-The copier]
പറഞ്ഞപ്പഴാ അടങ്ങി നിന്നത്
അത് പറഞ്ഞ് എല്ലാരും ഒന്ന് ചിരിച്ചു
അവള് പാറപോലെ ഇരിക്കുന്നു ...കോഴി കൊത്തുന്ന പോലെ ചോറ് കഴിക്കുന്നുമുണ്ട് ..
ഞാൻ ഫുഡ് ഒക്കെ കഴിച്ച് മുകളിലത്തെ സിറ്റൗട്ടിൽ പല്ല് കുത്തി ഇരിക്കാണ്
കുറച്ചു കഴിഞ്ഞ് ടീച്ചർ എന്റെ അടുത്തേക്ക് വന്നു ഇരുന്നു
ടീച്ചർ : അഭി ... നിനക്ക് ഞങ്ങൾ വന്നത് ഇഷ്ട്ടായിലെ ...?
അഭി : എന്താ ടീച്ചർ അങ്ങനെ പറഞ്ഞത് ...എനിക്ക് സന്തോഷല്ലേ ഒള്ളു
ടീച്ചർ : എനിക്ക് തോന്നി ...നീ വല്യ മൈൻഡ് ഒന്നും കാണിക്കാതെ ഇരുന്നപ്പോ തോന്നിയതാ ..വേറെ നിർവാഹം ഇല്ലാഞ്ഞിട്ടാ അഭി
അഭി : ടീച്ചർ ദിവസോ ,മാസോ ,കൊല്ലോ ഇവിടെ താമസിച്ചോ എനിക്കത് സന്തോഷമേ ഒള്ളു ... ടീച്ചർ വന്നതിനു ശേഷം ..അച്ചൂന്റെ മുഖത്തു കുറച്ചൂടെ തെളിച്ചം വന്നിട്ടുണ്ട് ….അത് തന്നെ എനിക്ക് വല്യ സന്തോഷം ഉണ്ടാക്കുന്ന കാര്യാ ...ടീച്ചറെ അവൾക് വല്യ കാര്യ ...എന്നോട് പലപ്പോഴും ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ളതും…ഇപ്പൊ വിളിക്കാത്തതൊക്കെ പറയാറുണ്ട് ..അത് പറയുമ്പോ അതിന്റെ മുഖം ഒന്ന് വാടും ...പക്ഷെ അത് ടീച്ചറാണെന്ന് ഇപ്പൊ അടുത്ത അറിഞ്ഞത് ...
പിന്നെ കോളേജിന്ന് മിണ്ടാത്തത് ...ടീച്ചർ ചെയ്തതൊക്കെ നല്ല വിഷമം ഉണ്ടാക്കിയിരുന്നു ...അത് ഇപ്പോഴും ഉള്ളിൽ ഉണ്ട് ...അത് പോവാൻ സമയമെടുക്കും ...ടീച്ചർ അത് കാര്യാക്കണ്ട
കുറച്ചു കഴിയുമ്പോ സെറ്റ് ആയിക്കോളും
ടീച്ചർ : അഭി... നീ ആ ടീച്ചേഴ്സിനോട് സംസാരിക്കുന്നതിനാണ് ഞാൻ നിന്നെ ഉപദ്രവിച്ചത് എന്നാണ് വിചാരിച്ചിരിക്കുന്നത് അല്ലെ... അച്ചു എന്നോട് പറഞ്ഞു ...
അങ്ങിനെയല്ലെടാ ...അവറ്റകൾക്ക് എന്നോട്
💬 Comments
View all comments