0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 82.1K

ഒരടി

.

ട്ടേ ....

.

തിരിഞ്ഞു നോക്കിയപ്പോൾ അച്ചു

അച്ചു : നീ എന്തിനാടാ അവളെ കരയിപ്പിച്ചേ ... ഇനി നീ എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞ.. നിന്നെ ഞാനീ വീട്ടീന്ന് പുറത്താക്കും ...

കിട്ടിയ അടിയുടെ വേദനയും അമ്പരപ്പും കാരണം എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല

എന്റെ മറുപടി പോലും കാക്കാതെ അച്ചു റോക്കറ്റ് പോലെ അകത്തേക്ക് പോയി

എന്താ സംഭവം എന്ന് മനസ്സിലാവാതെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു

.

.

ടോ ...

.

ഇതെവിടുന്ന ഒരശരീരി ...

ഞാൻ പുറകിലേക്ക് നോക്കി ...ഹൈ .... മീനു

അവളുടെ മുഖത്തു നല്ല ദേഷ്യം ...

അഭി : എന്താ

മീനു : നീ എന്തിനാ എന്റെ ചേച്ചിയെ കരയിപ്പിച്ചേ ...

അഭി :ഞാനോ... എപ്പോ

മീനു : നീ അല്ലാതെ പിന്നെ ആരാ ... ചേച്ചി നിന്നോട് സോറി പറഞ്ഞില്ലേ ...ഇനി നിന്റെ കാലു പിടിച്ച് മാപ്പു പറയണമായിരിക്കും അല്ലെ ... അതങ്ങ് പള്ളി പോയി പറഞ്ഞ മതി ...ഇനി എന്റെ ചേച്ചിയെ സങ്കടപ്പെടുത്തിയാ എന്റെ സ്വഭാവം മാറും ...പറഞ്ഞേക്കാം...

അതും പറഞ്ഞു അവളും റോക്കറ്റ് കണക്കെ അകത്തേക്ക് പോയി

ഞാൻ ചുറ്റും ഒന്ന് നോക്കി

അതെ... ഇതെന്റെ വീട് തന്നെ ... എന്റെ വീട് ..

എന്താപ്പോ ണ്ടായേ ... എന്തിനാ ആളുകള് പടക്കം പൊട്ടിച്ചെ ...ഇന്നെന്താ വിഷുവാ ..

ഞാനെന്ത് ചെയ്തിട്ട ...ചെരിഞ്ഞ തെങ്ങ് പോലെ ...എല്ലാരും എന്റെ മെക്കട്ട് കേറുന്നു ..

ടീച്ചര് വന്നു എന്തൊക്കെയോ പറഞ്ഞു ...അവര് കരഞ്ഞു ...അവര്

💬 Comments

View all comments