Chapter Title : മലർവാടി 2 [Mizmu-The copier]
പോയി ..
അതിനിപ്പോ ഞാനെന്ത് ചെയ്തു
.
പെട്ടെന്നാണ് എന്റെ തലയിൽ ഒരു ബൾബ് കത്തിയത് ...
ദൈവമേ ..ഈ ആറ്റംബോംബിനെയാണോ ഞാൻ പ്രേമിക്കാൻ പോണത് …
ആ ചിന്ത തലയിൽ വന്നതോടെ …കത്തിയ ബൾബ് പൊട്ടിത്തെറിച്ച് തല മൊത്തം ഇരുട്ടായി
കോപ്പ് ...റൂമിൽ പോയി കിടക്കാം ...ആ കൂട്ടത്തിൽ ഒന്നുടെ ണ്ടല്ലോ ..ഇനി അതിന്റെ കൂടെ കേൾക്കണ്ട ..
റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും അതാ വരുന്നു അനു ...
സഭാഷ് ... പൂർത്തിയായി ...
അനു എന്റെ മുന്നിൽ വന്ന് നിന്നപ്പഴേ ഞാൻ സങ്കടത്തിൽ പറഞ്ഞു
അഭി : എന്റെ പൊന്നനു ...ഞാൻ നിന്റെ ചേച്ചിയെ ഒന്നും ചെയ്തിട്ടില്ല ...ഒന്നും പറഞ്ഞിട്ടുമില്ല
നിന്റെ ചേച്ചി ഓരോ സങ്കടങ്ങൾ പറഞ്ഞു കൊണ്ട് കരഞ്ഞതാ ...
അതിനാ അവര് രണ്ടാളും എന്റെ നേരെ ഈ ചാടുന്നത്
നീ സംശയമുണ്ടെങ്കിൽ നിന്റെ ചേച്ചിയോട് തന്നെ ചോദിച്ചു നോക്ക്
അനു : സോറി അഭി ... ചേച്ചി നിന്നോട് ഒരു സോറി പറഞ്ഞു വരാമെന്നു പറഞ്ഞാ റൂമിൽ നിന്ന് ഇങ്ങോട്ട് വന്നത് ...പിന്നെ ചേച്ചി റൂമിലേക്ക് വന്നത് കരഞ്ഞു കൊണ്ടാ ...അപ്പൊ ഞങ്ങള് കരുതി നീ എന്തെങ്കിലും പറഞ്ഞതാവും എന്ന് ...ഇപ്പൊ ചേച്ചി പറഞ്ഞപ്പഴാ ചേച്ചി സങ്കടം കൊണ്ട് കരഞ്ഞതാണെന്ന് മനസ്സിലായെ ...നിന്നോട് ഒരു സോറി പറയാനാ ഞാൻ ഇങ്ങോട്ട് വന്നത്
ഞങൾ വന്നത് ഒരു ബുദ്ധിമുട്ടായി ലെ ... സോറി ട്ടോ ..
അഭി : ഒരു ബുദ്ദിമുട്ടും ഇല്ല അനു ... നിങ്ങള് ഉള്ളത് സന്തോഷേ ഒള്ളു
💬 Comments
View all comments