Chapter Title : മലർവാടി 2 [Mizmu-The copier]
...
ചെയ്യാത്ത കുറ്റത്തിന് എല്ലാരും കുറ്റപ്പെടുത്തുന്നത് കണ്ടപ്പോ നല്ല സങ്കടായി ...അതോണ്ട് പറഞ്ഞതാ …
അതും പറഞ്ഞു ഞാൻ നേരെ എന്റെ റൂമിലേക്ക് നടന്നു ...അകത്തേക്കുള്ള വാതില് കടന്നപ്പോ മീനു ഉണ്ട് നഖവും കടിച്ച് അവിടെ നിക്കുന്നു ... മുഖത്ത് സങ്കടമുണ്ട്
എന്നെ ഒന്ന് ദയനീയമായി നോക്കി
ഞാൻ സങ്കടമുള്ള മുഖത്തോടെ നേരെ എന്റെ റൂമിലേക്ക് പോയി ...
പിറ്റേന്ന് കോളജിലേക്ക് പോവാൻ ഇറങ്ങി താഴെ എത്തി…ഞാൻ ചായ കുടിക്കാൻ ടേബിളിൽ ഇരുന്നു ...
അച്ചു ചായ കൊണ്ടുവന്നു വെച്ച് എന്റെ പുറം തടവി ...
അച്ചു : ചേച്ചീടെ കുട്ടിക്ക് ഇന്നലെ വേദനിച്ചോ ?
അഭി : ഹേയ് ...ഇന്നലെ മസ്സാജ് അല്ലായിരുന്നോ രണ്ടാളും ...ഒരാള് കൈ കൊണ്ടും മറ്റേ ആള് നാവുകൊണ്ടും ...
അച്ചു : സോറി ...അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാടാ
അഭി : ആഹാ ...അപ്പൊ മൂന്നാളെ സോറി ആയി ...
ഒന്നുടെ വരാനുണ്ടല്ലോ ...അത് പ്രത്യേകം പറയണ്ട ..ഞാൻ വരവ് വെച്ചു .
ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു
അടുക്കളയിൽ നിന്ന് മറുപടിയെന്നോണം ഒരു കൂട്ടച്ചിരിയും കേട്ടു
അച്ചു : നീ കോളേജിൽ പോവുമ്പോ അവളെ കൂടെ കൊണ്ടുപോവോ ?
അഭി : അതിന് എന്റെ കയ്യിൽ ബൈക്ക് ഇല്ല ...അത് അജി കൊണ്ട് പോയിരിക്ക
അച്ചു : അതൊക്കെ അവൻ രാവിലെ തന്നെ ഇവിടെ കൊണ്ട് വന്നു വെച്ചു
ഹേ ..അതെപ്പോ ...ആ തെണ്ടി അത് പറഞ്ഞില്ലല്ലോ ...അപ്പൊ അവന്റെ ട്രിപ്പ് കഴിഞ്ഞോ
ഞാൻ ഫോൺ എടുത്തു നോക്കി ...അവന്റെ
💬 Comments
View all comments