0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 82.4K

ഒരു whatsapp മെസ്സേജ് ഉണ്ട്

ബൈക്ക് മുറ്റത്തു നിക്കണ ഒരു ഫോട്ടോ

ഞാൻ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ടീച്ചർ വന്നു ...അച്ചു അവരോട് എന്റെ കൂടെ പോവാൻ പറഞ്ഞു ...അവർക്കൊരു മടിയുണ്ട് ...ഞാനും ചിരിച്ചു കൊണ്ട് വരാൻ പറഞ്ഞു

ഞാൻ ചെന്ന് ബൈക്കെടുത്തു ...അവര് ബാക്കിൽ കയറി ഹാൻഡ്‌റെസ്റ്റിൽ മാത്രം പിടിച്ചപ്പൊ അച്ചു തന്നെ എന്റെ തോളിൽ പിടിക്കാൻ പറഞ്ഞു ...അവരത് അനുസരിക്കുകയും ചെയ്തു

പിന്നെ നേരെ കോളേജിലേക്ക് വെച്ച് പിടിച്ചു

അഭി : ടീച്ചർ ഇനി കരയാണെങ്കിൽ ആദ്യം എല്ലാരേം കാരണം ബോദിപ്പിക്കണം ട്ടോ ..

അല്ലെങ്കിൽ ഞാനല്ല കാരണം എന്നെങ്കിലും പറയണം

അത് പറഞ് ഞാൻ ചിരിച്ചു

ടീച്ചർ : എല്ലാരും കൂടെ അഭിയെ വിഷമിപ്പിച്ചു ലേ ...

അഭി : ചെറുതായിട്ട് ...

ഞാൻ ചരിച്ചുകൊണ്ട് തന്നെ പറഞ്ഞു

ടീച്ചർ : ഇന്നലെ ഭയങ്കര സങ്കടായി ...അതാ ഞാൻ കരഞ്ഞത് ... എനിക്ക് സങ്കടാവുന്നത് മീനൂന് സഹിക്കൂല ...അത് കൊണ്ട് വന്ന് പറഞ്ഞതാണവൾ

അഭി :അതിന്നലെ എനിക്ക് മനസ്സിലായി ...ഭയങ്കര ദേഷ്യമായിരുന്നു ...ഞാൻ തന്നെ പേടിച്ചുപോയി

ടീച്ചർ : എന്നോട് പറഞ്ഞു ... അതും പറഞ്ഞ് ഇന്നലെ കരച്ചിലായിരുന്നു …

അഭി : ഞാൻ ആദ്യം വിചാരിച്ചത് അവളൊരു പാവമാണെന്ന ... ഇന്നലെ രാത്രി അല്ലെ ആളൊരു ഭയങ്കരി ആണെന്ന് മനസ്സിലായത്... ഞാൻ  ഒരു തമാശ പോലെ പറഞ്ഞു

ടീച്ചർ : അവൾ പാവമാണഭി ... എന്റെ കാര്യത്തിൽ മാത്രമേ ഒള്ളു ഈ ചൂടും വാശിയുമൊക്കെ

അഭി : ടീച്ചറെ ഒരു സംശയം

💬 Comments

View all comments